Australia: സമാധാനം കാത്തുസൂക്ഷിക്കാൻ ഓസ്‌ട്രേലിയ 'യുദ്ധ സന്നദ്ധ'മെന്ന്': പ്രതിരോധ മന്ത്രി
റഷ്യയുടെ (Russia) യുക്രൈന്‍ (Ukarine War) അധിനിവേശം അറുപത് ദിവസം പിന്നിടുമ്പോഴേക്കും ലോക ശാക്തിക ചേരികള്‍ക്കിടിയില്‍ അസ്വസ്ഥതകള്‍ ഉയര്‍ന്നു തുടങ്ങി. സോവിയറ്റ് യൂണിയന്‍റെ കാലത്ത് പരസ്പരം അക്രമിക്കില്ലെന്ന വാക്കിന്‍റെ പേരില്‍, സോവിയേറ്റ് യൂണിയനില്‍ നിന്നും വിട്ടു പോവുകയും പിന്നീട് യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമാകുകയും ചെയ്ത ചില കുഞ്ഞന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കും നാറ്റോ അംഗത്വം വേണമെന്ന ആവശ്യം ഉന്നയിച്ച് തുടങ്ങി. ഫിന്‍ലാന്‍റും (Finland) സ്വീഡനുമാണ് (Sweden) നാറ്റോ (Nato) അംഗത്വവും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. റഷ്യന്‍ അക്രമണ ഭീതിയിലാണ് യുക്രൈന്‍റെ അയല്‍രാജ്യമായ മള്‍ഡോവ (Moldova). അതിനിടെ തങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന ചൈനീസ് (China) ഭീഷണിയെ ഭയപ്പെടില്ലെന്നും യുദ്ധത്തിന് തങ്ങളും തയ്യാറാണെന്നും പ്രഖ്യാപിച്ച് ഓസ്ട്രേലിയയും (Australia) രംഗത്തെത്തി. ഓസ്ട്രേലിയയുടെ രംഗപ്രവേശനത്തോടെ ലോകത്ത് മറ്റൊരു യുദ്ധമുഖം കൂടി തുറക്കുമോയെന്ന ആശങ്കയിലാണ് ലോകം.
Australian Defense Minister Peter Dutton
ചൈനയിൽ നിന്നുള്ള ഭീഷണിയും വ്‌ളാഡിമിർ പുടിന്‍റെ യുക്രൈന്‍ അധിനിവേശത്തെ തുടർന്നുള്ള ആഗോള അരക്ഷിതാവസ്ഥയും കണക്കിലെടുത്ത് ഓസ്‌ട്രേലിയ യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ (Peter Dutton) മുന്നറിയിപ്പ് നൽകിയതായി സിഡ്നി മോർണിംഗ് ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു അൻസാക് ഡേ ടെലിവിഷൻ അഭിമുഖത്തിലാണ് പീട്ടര്‍ ഡട്ടൺ , ചൈനീസ് ആധിപത്യ ശ്രമത്തിനെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍റെ (Scott Morrison) അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് "സ്വേച്ഛാധിപത്യത്തിന്‍റെ കമാനങ്ങള്‍" (arc of authoritarianism) മേഖലയെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാദമായ സുരക്ഷാ ഉടമ്പടിക്ക് ശേഷം ഓസ്ട്രേലിയയില്‍ നിന്നും 1000 മൈല്‍ ദൂരെയുള്ള സോളമന്‍ ദ്വീപുകളില്‍ (solomon islands) ചൈന പുതുതായി പണിയുന്ന സൈനിക താവളത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഓസ്ട്രേലിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
"സമാധാനം സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയുന്ന ഒരേയൊരു മാർഗ്ഗം യുദ്ധത്തിന് തയ്യാറെടുക്കുകയും ഒരു രാജ്യമെന്ന നിലയിൽ ശക്തമായിരിക്കുകയും ചെയ്യുക' എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭയപ്പെടരുത്, മുട്ടുകുത്തി നിൽക്കരുത്, ദുർബലനാകരുത്. അതാണ് യാഥാർത്ഥ്യം, ” നയൻസ് ടുഡേ ഷോയിൽ പങ്കെടുത്തുകൊണ്ട് ഡട്ടൺ പ്രതികരിച്ചു.
ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ ഓസ്‌ട്രേലിയ യുദ്ധത്തിന് തയ്യാറെടുക്കണമെന്നും പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ മുന്നറിയിപ്പ് നൽകി. “ഒരു പന്തിൽ ചുരുണ്ടുകൂടുക, ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കുക, ഒന്നും പറയാതിരിക്കുക. അത് നമ്മുടെ ദീർഘകാല താൽപ്പര്യങ്ങളിൽ ആയിരിക്കില്ല, അതിനെക്കുറിച്ച് നമ്മള്‍ വളരെ സത്യസന്ധത പുലർത്തണം." അദ്ദേഹം ഷോയ്ക്കിടെ പറഞ്ഞു.
ഫെബ്രുവരി 24 ന് യുക്രൈനില്‍ സമ്പൂർണ അധിനിവേശം നടത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലറുമായി ഡട്ടൺ താരതമ്യം ചെയ്തു. “ഹിറ്റ്‌ലറെയും മറ്റുള്ളവരെയും പോലെയുള്ള ആളുകൾ നമ്മുടെ ഭാവനയുടെ ഒരു സങ്കൽപ്പം മാത്രമല്ലെന്നും അല്ലെങ്കിൽ അവർ ചരിത്രത്തിലേക്ക് ഒതുക്കപ്പെട്ടവരാണെന്നുള്ള യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം നമ്മളെന്നും' അദ്ദേഹം പറഞ്ഞു.
'സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ തയ്യാറുള്ള ഒരാൾ ഇപ്പോൾ പ്രസിഡന്‍റ് പുടിനിലുണ്ട്. ഇത് 2022-ലാണ് സംഭവിക്കുന്നതെന്ന് നമ്മള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നാസി ജർമ്മനിയുടെ പോളണ്ടിലെ അധിനിവേശത്തെയും രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തുടക്കത്തെയും പരാമർശിച്ച് യുക്രൈന്‍ യുദ്ധം “ഭാഗികമായി 1930-കളിൽ സംഭവിച്ചതിന്‍റെ ഒരു റീപ്ലേ ആയിരുന്നു”വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈന അതിന്‍റെ തീരത്തിനപ്പുറം ശക്തിപ്രാപിക്കാൻ കൂടുതൽ ദൃഢനിശ്ചയം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മിസ്റ്റർ ഡട്ടൺ മുന്നറിയിപ്പ് നൽകി. "ചൈനക്കാർ, അവരുടെ പ്രവർത്തനങ്ങളിലൂടെ, അവരുടെ വാക്കുകളിലൂടെ, ഇപ്പോൾ വളരെ ആസൂത്രിതമായ ഒരു ഗതിയിലാണ്. ഏത് ആക്രമണാത്മക പ്രവർത്തനത്തെയും നേരിടാന്‍ രാജ്യങ്ങല്‍ ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. ഇത് ഉറപ്പാക്കാൻ കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ പ്രദേശത്തും നമ്മുടെ രാജ്യത്തും സമാധാനം നിലനിർത്താൻ കഴിയും, ”ഡട്ടൺ അവകാശപ്പെട്ടു.
പ്രസിഡന്‍റ് ഷി ജിൻപിംഗ് അധികാരത്തിൽ വന്നതിനുശേഷം, പ്രത്യേകിച്ച് സമീപ വർഷങ്ങളിൽ, ബെയ്ജിംഗ് കൂടുതല്‍ ശക്തിപ്പെടുകയാണ്. ദൃഢമായ വിദേശനയം. ദക്ഷിണ ചൈനാ കടലിലെ പ്രാദേശിക അവകാശവാദങ്ങൾ ചൈന ശക്തിപ്പെടുത്തുകയും ഹിമാലയത്തിൽ ഇന്ത്യൻ സൈനികരെ കൊല്ലുകയും തായ്‌വാന് മുകളിലൂടെ പലപ്പോഴും യുദ്ധവിമാനങ്ങൾ പറത്തുകയും ചെയ്തിട്ടുണ്ട്. ഡട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പീട്ടര്‍ ഡച്ചണെ തിരുത്തി ലേബര്‍ ഡെപ്യൂട്ടി ലീഡര്‍ റിച്ചാർഡ് മാർലെസ് രംഗത്തെത്തി. " ഓസ്‌ട്രേലിയയെ സുരക്ഷിതമായി നിലനിർത്തുന്നത് പ്രവർത്തിയല്ല, വാക്കുകളാണ്." എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഡാർവിൻ തുറമുഖത്തിന്‍റെ കാര്യത്തിലെന്നപോലെ പസഫിക്കിലെ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ആവർത്തിച്ച് പരാജയപ്പെടുന്ന സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാലിപ്പോളി ലാൻഡിംഗിന്‍റെ 107-ാം വാർഷികം ആചരിച്ച് കൊണ്ട് സംസാരിക്കവേ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ (Scott Morrison) ഇങ്ങനെ പ്രതികരിച്ചു. 'നിരവധി ഓസ്‌ട്രേലിയക്കാർ പൊരുതിയ തത്വങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടിയുള്ള പുനർ സമർപ്പണ ദിനമാണിതെന്ന്. ഈ അൻസാക് ദിനത്തിൽ, ലോകമെമ്പാടും, പ്രത്യേകിച്ച് ഉക്രെയ്നിലും, സ്വാതന്ത്ര്യത്തിനായുള്ള ഒരു പുതിയ പോരാട്ടമുണ്ട് അദ്ദേഹം പറഞ്ഞു.
Prime Minister Scott Morrison
'സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരെ പിന്തുണയ്‌ക്കാൻ ഓസ്‌ട്രേലിയ അതിന്‍റെ പങ്ക് വഹിക്കുന്നു. ആരാണ് അവരെ നിർബന്ധിക്കാൻ ശ്രമിക്കുന്നത്, അവരുടെ ഇഷ്ടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്നുള്ള സ്വാതന്ത്ര്യം. ഓസ്‌ട്രേലിയ ഇത് മുമ്പും ഇത് കണ്ടിട്ടുണ്ട്, ഞങ്ങൾ ഇതിനെതിരെ നിലയുറപ്പിച്ചിട്ടുമുണ്ട്.' രാജ്യം ശുഭാപ്തിവിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും നോക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള സോളമൻ ഐലൻഡ്‌സ് ഗവൺമെന്‍റിന്‍റെ കരാർ കൈമാറ്റം ചെയ്യുന്നതിനെച്ചൊല്ലി ലേബർ പാർട്ടിയും സഖ്യവും തമ്മിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ സുരക്ഷ ഒരു പ്രധാന വിഷയമായി തുടരുമെന്ന് ഇതോടെ ഉറപ്പായി.
'ന്യൂസിലൻഡിലെയും യുഎസിലെയും ഞങ്ങളുടെ പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, ഈ പ്രശ്‌നങ്ങളുടെ കാര്യത്തിൽ യുഎസിന്‍റെ അതേ ചുവപ്പ് രേഖയാണ് ഞാനും പങ്കിടുന്നതെന്ന് പറഞ്ഞ മോറിസണ്‍ സോളമന്‍ ദ്വീപുകളില്‍ ചൈനീസ് സൈനിക നാവിക താവളങ്ങൾ നിര്‍മ്മിക്കരുതെന്നും ആവശ്യപ്പെട്ടു.
യുക്രൈന്‍ സംഘര്‍ഷത്തിനിടെ തായ്‍വാന് മുകളിലൂടെ ഒമ്പത് തവണ യുദ്ധവിമാനങ്ങള്‍ പറത്ത് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. തായ്‍വാനും ഹോങ്കോങ്ങും ടിബറ്റ് പോലെ തന്നെ തങ്ങളുടെ പ്രദേശങ്ങളാണെന്ന വാദമാണ് ചൈന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉയര്‍ത്തി കൊണ്ട് വരുന്നത്.
അതിനിടെയാണ് കഴഞ്ഞ ഏപ്രില്‍ 19 -ാം തിയതി സോളമൻ ദ്വീപുകളുമായി ഒരു സുപ്രധാന സുരക്ഷാ ഉടമ്പടി ഒപ്പുവെച്ചതായി ചൈന പ്രഖ്യാപിച്ചത്. എന്തൊക്കെ കരാറുകളിലാണ് ഒപ്പ് വച്ചതെന്ന് ചൈന പുറത്ത് വിട്ടിട്ടില്ലെങ്കിലും ഈ കരാര്‍ പസഫിക് സമുദ്രത്തിലെ ചൈനീസ് ആധിപത്യം വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് ആശങ്ക പ്രകടിപ്പിച്ചു.
സോളമന്‍ ദ്വീപകളെ ചൈന സൈനിക താവളമാക്കി മാറ്റിയാല്‍ അത് ഓസ്ട്രേലിയയിലുള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാകുമെന്നതാണ് യുഎസിന്‍റെ ഭയം. ഇതിനിടെ മുതിർന്ന ഉദ്യോഗസ്ഥനും ഇൻഡോ-പസഫിക് കോർഡിനേറ്ററുമായ കുർട്ട് കാംബെല്ലിനെ യുഎസ് സോളമൻ ദ്വീപുകളിലേക്ക് അയച്ചു,
സോളമന്‍ ദ്വീപുമായി പുതിയ കരാറില്‍ ഏര്‍പ്പെടാനും അവിടെ പുതിയൊരു യുഎസ് എംബസി തുറക്കാനുള്ള പദ്ധതിയും അദ്ദേഹത്തിന്‍റെ യാത്രോദ്ദേശമാണ്. എന്നാല്‍, കുർട്ട് കാംബെല്ലിന്‍റെ സന്ദർശനത്തെ ചോദ്യം ചെയ്തു കൊണ്ട് ചൈന രംഗത്തെത്തി. 29 വര്‍ഷമായി അടച്ചിട്ടിരിക്കുന്ന യുഎസ് എംബസിയാണ് സോളമന്‍ ദ്വീപിലുള്ളത്. എന്നാൽ, തങ്ങള്‍ എത്തിയതോടെ യുഎസിന് ഇപ്പോൾ എംബസി തുറക്കാന്‍ “പെട്ടെന്ന് താൽപ്പര്യം" ഉണ്ടായെന്നും ചൈന പരിഹസിച്ചു.