ഇന്ത്യയിലെ അപകടസാധ്യത കൂടിയ 10 വിമാനത്താവളങ്ങള്‍
ഇന്ത്യയില്‍ 125 വിമാനത്താവളങ്ങളാണ് ഉള്ളത്. 11 അന്താരാഷ്ട്രാ വിമാനത്താവളങ്ങളും 81 ആഭ്യന്തരവിമാനത്താവളങ്ങളും 8 കസ്റ്റംസ് എയര്‍പോര്‍ട്ടുകളും 25 സിവില്‍ എന്‍ക്ലേവ്സുകളുമടങ്ങിയതാണിത്. ഇതില്‍ റണ്‍വേയുടെ നീളക്കുറവും സ്ഥലപരിമിതിയും രാജ്യാതിര്‍ത്തിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതുമടക്കം ഇന്ത്യയിലെ അപകടകരമായ പത്ത് വിമാനത്താവളങ്ങളെ അറിയാം.
പട്‌ന വിമാനത്താവളം
റൺവേകളുടെ ദൈർഘ്യം 9000 അടിക്ക് പകരം 6410 അടി മാത്രമാണ്. റൺവേയുടെ ദൈർഘ്യം, സ്ഥാനം, ട്രാഫിക് എന്നിവയുടെ അപര്യാപ്തതയാണ് പട്‌നയുടെ ജയ് പ്രകാശ് നാരായണ അന്താരാഷ്ട്ര വിമാനത്താവളത്തെ അപകടത്തിലാക്കുന്നത്.
ജമ്മു വിമാനത്താവളം
റൺവേയുടെ നീളം വെറും 6700 അടിയാണ്, വിമാനങ്ങൾക്ക് കുത്തനെ തിരിയേണ്ടിവരുന്നു. ദീര്‍ഘമായ ഒരു തിരിവ് എടുക്കുകയാണെങ്കിൽ, വിമാനം പാക്കിസ്ഥാന്റെ അന്താരാഷ്ട്ര അതിർത്തിയിൽ പ്രവേശിക്കും. ഹിമാലയത്തിന്‍റെ സാന്നിധ്യവും കാലാവസ്ഥയും ഈ വിമാനത്താവളത്തെ അപകടത്തിലാക്കുന്നു.
മംഗളൂരു വിമാനത്താവളം
മോശം കാലാവസ്ഥയും മോശം ദൃശ്യപരതയും ഉള്ള മംഗളൂരു വിമാനത്താവളത്തിന്‍റെ റൺവേ 8038 അടി നീളമുള്ള ടേബിൾ ടോപ്പ് റൺവേയാണ്. ലോകത്തിലെ പതിനൊന്നാമത്തെ അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ് മംഗളൂരു വിമാനത്താവളം.
കാലിക്കറ്റ് വിമാനത്താവളം
കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേയും ടേബിള്‍ ടോപ്പ് റൺവേയാണ്. റണ്‍വേയുടെ നീളക്കുറവും കാലാവസ്ഥയും ഇവിടെ പ്രശ്നമാണ്. റണ്‍വേയുടെ നീളക്കുറവിനുള്ള പ്രധാനകാരണമായി പറയുന്നത് സ്ഥലപരിമിതിയാണ്.
ഐസ്വാൾ ( ലെങ്‌പുയി ) വിമാനത്താവളം
ഐസ്വാളിലേതും ടേബിള്‍ ടോപ്പ് റണ്‍വേയാണ്. കാലാവസ്ഥയാണ് ഇവിടത്തെ പ്രധാന പ്രശ്നം. മലയിടുക്കിലെ ഈ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ പ്രത്യേക പരിശീലനം നേടിയ പൈലറ്റ്മാര്‍ വേണം. മഴയുണ്ടെങ്കില്‍ ശക്തമായ കാറ്റുണ്ടാകും.
കുളു വിമാനത്താവളം
ഹിമലായസാനുക്കളുടെ ഭാഗമായ താഴ്‌വരയിലാണ് കുളു വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സ്ഥപരിമിതി കാരണം കുളുവിലെ റൺവേയും വളരെ ചെറുതാണ്. അതിനാൽ സാധാരണയായി അവിടെ ലാൻഡിംഗ് ഏറെ ശ്രമകരമാണ്. പ്രത്യേകിച്ച് ധാരാളം മലയിടുക്കള്‍ ഉള്ളതും ലാന്‍റിങ്ങ് പ്രശ്നത്തിലാക്കുന്നു.
ലേ വിമാനത്താവളം
ഹ്രസ്വ റൺവേയും എയർക്രാഫ്റ്റുകളും പറന്നുയർന്ന് ഒരു ദിശയിൽ മാത്രം ഇറങ്ങണം, അതിനാൽ ഇത് വളരെ അപകടകരമാണ്. റണ്‍വേയുടെ നീളക്കുറവ് പോലെതന്നെ മലയിടുക്കുകളും ലേ വിമാനത്താവളത്തെ പ്രശ്നത്തിലാക്കുന്നു.
പോർട്ട് ബ്ലെയർ വിമാനത്താവളം
ഇന്ത്യൻ വ്യോമസേനയാണ് പോർട്ട് ബ്ലെയർ വിമാനത്താവളം നിയന്ത്രിക്കുന്നത്. ആന്‍റമാന്‍നിക്കോബാര്‍ ദ്വീപു സമൂഹങ്ങളിലേക്കുള്ള ഏക വിമാനത്താവളം കൂടിയാണ് പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളം. വിമാനത്താവളത്തിന്‍റെ റൺവേ വെട്ടിക്കുറയ്ക്കുന്ന ഒരു റോഡും ഉണ്ട്.
ലത്തൂർ വിമാനത്താവളം
അതിർത്തി മതിലില്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ലത്തൂർ വിമാനത്താവളം. സുരക്ഷയുടെ കാര്യത്തിൽ ഇത് ഏറെ അപകടകരമാണ്.
അഗർത്തല വിമാനത്താവളം
ബംഗ്ലാദേശിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള അഗർത്തല വിമാനത്താവളം റണ്‍വേയുടെ കാര്യത്തിലാണ് പ്രധാന പ്രശ്നം നേരിടുന്നത്. 7500 അടി മാത്രമാണ് ഇവിടെ റൺവേയുടെ നീളം.