Wayanad: രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സ്മൃതി ഇറാനിയുടെ സന്ദര്‍ശനം
രാഹുല്‍ ഗാന്ധി എം പിയുടെ മണ്ഡലത്തില്‍ സ്മൃതി ഇറാനി സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയ സ്മൃതി ഇറാനിയെ ജില്ലയിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു. കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പങ്കെടുത്ത ശേഷം വരവേല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും സ്മൃതി സന്ദര്‍ശിച്ചു.
അമേഠി എം പിയും കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനം ഏറെ രാഷ്ട്രീയ പ്രധാനം നേടി. രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡലമാണ് വയനാട്.
രാഹുല്‍ ഗാന്ധി ഒന്നില്‍ കൂടുതല്‍ തവണ എംപിയായ അമേഠിയിലെ നിലവിലെ എംപിയാണ് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് അട്ടിമറിച്ചാണ് കഴിഞ്ഞ തവണ സ്മൃതി ഇറാനി എം പിയായത്. തുടര്‍ന്ന് അവര്‍ ബിജെപി കേന്ദ്ര മന്ത്രി സഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായി.
വയനാട് കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സ്മൃതി ഇറാനി പങ്കെടുത്തു. ശേഷം വരവേല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും സ്മൃതി സന്ദര്‍ശിച്ചു.
കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി.
ദില്ലിയിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വയനാട്ടിലെ തന്‍റെ മണ്ഡലത്തില്‍ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
രാഹുല്‍ ഗാന്ധിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത സ്മൃതി ഇറാനി കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി അജണ്ട ഉയര്‍ത്തിപ്പിടിച്ച നേതാവാണ് സ്മൃതി ഇറാനി. ഇതിനാല്‍ സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തിന് വലിയ പ്രധാന്യമാണ് ജില്ലയിലെ ബിജെപി ഘടകം നല്‍കുന്നത്.
കണിയാമ്പറ്റ അമ്പലചാൽ ആദിവാസി കോളനി സന്ദർശിച്ച മന്ത്രി കോളനി നിവാസികളുമായി ആശയവിനിമയം നടത്തി. അവരുടെ ആവശ്യങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയാണ് മടങ്ങിയത്.