Saryu Nahar National Project: ഉദ്ഘാടനം നാളെ, 6,200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് ഗുണം
ഉത്തര്‍പ്രദേശിലെ ബൽറാംപൂരില്‍ നാളെ സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദേശീയ പ്രാധാന്യമുള്ള ദീർഘകാല പദ്ധതികൾക്ക് മുൻഗണന നൽകാനും കർഷക ശാക്തീകരണത്തിന് പ്രാധാന്യം കെടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ ഫലമായി പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിക്കാനായെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
14 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ജലം നൽകുന്ന പദ്ധതി, കിഴക്കൻ യുപിയിലെ 6,200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുപ്പെടുമെന്ന് കണക്ക് കൂട്ടുന്നു. ഇത് മൂലം ഈ പ്രദേശത്ത് കൂടുതല്‍ കാര്‍ഷിക സാധ്യതകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
1978- ലാണ് പദ്ധതിയുടെ പ്രരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ബജറ്റ് പിന്തുണ ഇല്ലാതായതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും മൂലം പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
പിന്നീട് നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നത്. 2016 ല്‍ ഈ പദ്ധതി പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജനയുടെ കീഴിലേക്ക് മാറ്റി. ഇതോടെയാണ് വീണ്ടും പദ്ധതി പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്.
സരയൂ നഹർ നാഷണൽ പ്രോജക്ട് ആകെ 9,800 കോടിയുടെ പദ്ധതിയാണ്. ഇതില്‍ 4,600 കോടിയിലധികം രൂപ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വകയിരുത്തി.
തുടര്‍ന്ന് പദ്ധതിക്കായി ഏറ്റടുക്കാനുണ്ടായിരുന്ന സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കി. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
കിഴക്കൻ ഉത്തർപ്രദേശിലെ ബഹ്റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, ഗോണ്ട, സിദ്ധാർത്ഥനഗർ, ബസ്തി, സന്ത് കബീർ നഗർ, ഗോരഖ്പൂർ, മഹാരാജ്ഗഞ്ച് എന്നീ ഒമ്പത് ജില്ലകൾക്ക് പദ്ധതി കൊണ്ടുള്ള ഗുണഫലം ലഭിക്കും.
സരയൂ നഹർ ദേശീയ പദ്ധതിയിലൂടെ കിഴക്കന്‍ യുപിയിലെ അഞ്ച് നദികളായ ഘഘര, സരയു, രപ്തി, ബംഗംഗ, രോഹിണി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു.
ഇതിലൂടെ പദ്ധതി പ്രദേശത്തേക്ക് മുഴുവന്‍ ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുക വഴി ജലലഭ്യത ഉറപ്പ് വരുത്താനും കാര്‍ഷികാവശങ്ങള്‍ക്ക് അനുശ്രുതമായി ജല ലഭ്യത ഉറപ്പ് വരുത്താനും കഴിയുമെന്നാണ് കണക്ക് കൂട്ടതല്‍.
പ്രദേശത്തെ ജലലഭ്യത ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ മുമ്പ് വര്‍ഷങ്ങളില്‍ ജലലഭ്യത കുറവിലൂടെ ഉണ്ടായ കാര്‍ഷിക നഷ്ടം വരും വര്‍ഷങ്ങളില്‍ ഉണ്ടാകില്ലെന്നും ഇതിലൂടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്‍റെ വിലയിരുത്തല്‍.