കേന്ദ്ര മന്ത്രിമാരാകാന്‍ കുടുതല്‍ പേര്‍; കാബിനറ്റ് പുനഃസംഘടനാ ചിത്രങ്ങള്‍ കാണാം
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ 22 -ാം കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാര്‍ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ 25 കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 മന്ത്രിമാരും 23 സഹമന്ത്രിമാരും പ്രധാനമന്ത്രിയും അടക്കം 58 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാരിലുള്ളത്. പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ കൂടി മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും കുടുതല്‍ മന്ത്രിമാരുള്ള മന്ത്രിസഭയായി രണ്ടാം മോദി സര്‍ക്കാര്‍ മാറും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024 ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. എന്നിവ മുന്നില്‍ കണ്ടാണ് മന്ത്രിസഭാ വികസനം. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി മന്ത്രിസഭ വികസിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും.രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ് മന്ത്രിസഭാ പുനഃസംഘടനയുടെ ആദ്യ ഫോട്ടോകൾ പുറത്തുവന്നത്.
രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ, ബിജെപി എംപി ശോഭ കരന്ദ്‌ലാജെ, രാജ്യസഭാ എംപി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ പുതിയ മന്ത്രിമാരായി അധികാരമേല്‍ക്കും.
മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോൻവാൾ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി, രാജ്യസഭാ എംപി നാരായണ റാണെ ജെഡിയു നേതാവ് ആർസിപി സിംഗ്, പശ്ചിമ ബംഗാൾ ബിജെപി എംപി നിസിത് പ്രമാണിക് എന്നിവരും പുനസംഘടനാ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona