ജമ്മു കശ്മീര്‍; സര്‍വ്വകക്ഷിയോഗം തുടങ്ങി, സംസ്ഥാന പദവി ആവശ്യപ്പെടാന്‍ കശ്മീരും ലഡാക്കും
ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവ്വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ തുടങ്ങി. അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മുകശ്മീർ ലഫ്റ്റനന്‍റ് ഗവർണ്ണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചത്. യോഗത്തിൽ പങ്കെടുക്കാൻ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആറ് പാർട്ടികളുടെ ഗുപ്കർ സഖ്യം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണമെന്ന നിർദ്ദേശവും ഉയർത്തുമെന്ന് കരുതുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീരിനെ പോലെ തെരഞ്ഞെടുപ്പ് വേണമെന്ന് ലഡാക്കിലെ രാഷ്ട്രീയ കക്ഷികൾ ആവശ്യമുന്നയിക്കുമെന്ന് കരുതുന്നു.
നിയമസഭയുള്ള സംസ്ഥാനമായി മാറ്റണം എന്നാണ് ഇവരുടെയും ആവശ്യം. ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണം എന്ന് ആവശ്യപ്പെടാൻ മൻമോഹൻ സിംഗിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് യോഗമാണ് തീരുമാനിച്ചത്.
എന്നാൽ 370 ആം വകുപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാൽ ബിജെപി അത് ആയുധമാക്കിയേക്കും എന്നാണ് യോഗത്തിലുയർന്ന വികാരം. പ്രതിപക്ഷ നിരയിലെ ഈ വ്യത്യസ്ത നിലപാട് കേന്ദ്രസർക്കാരിന് ആയുധമാകുമെന്ന് കരുതപ്പെടുന്നു.
കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാര്‍ലമെന്‍റില്‍ നിന്ന് വിടവാങ്ങല്‍ പ്രസംഗം നടത്തിയപ്പോള്‍, രാജ്യസഭയിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഗുലാംനബി ആസാദിന്‍റെ സഹായം കശ്മീരിൽ സമവായത്തിന് കേന്ദ്രം തേടിയേക്കുമെന്നും കരുതുന്നു.
രാജ്യസഭാ അംഗത്വം ഒഴിഞ്ഞെങ്കിലും ദില്ലിയിലെ വീട്ടിൽ തുടരാൻ സർക്കാർ ഗുലാംനബി ആസാദിനെ കേന്ദ്രം അനുവദിച്ചിരിക്കുന്നത് ഈ സഹായം മുന്നില്‍ കണ്ടാണ്.
സർവ്വകക്ഷി യോഗത്തിന് മുമ്പ് ഇന്ത്യ -പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾക്കിടയിലെ ചർച്ച നടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടായെന്ന സൂചന ഇതുവരെയില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.