പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത്, കായികമത്സരങ്ങള്‍ ആകാം, ബാര്‍ബര്‍ഷോപ്പുകളെക്കുറിച്ച് പരാമര്‍ശമില്ല
രാജ്യത്ത് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇളവുകളോടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. കായിക മത്സരങ്ങള്‍ നടത്താമെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദ്ദേശം കാണികളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 65 വയസിന് മുകളില്‍ പ്രായമായവരും 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബാര്‍ബര്‍ ഷോപ്പുകളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രത്യേകിച്ച് പരാമര്‍ശമൊന്നുമില്ല
കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗൺ 4.0 പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. ആഭ്യന്തര വിമാന സർവീസുകളും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്
എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. കായിക മത്സരങ്ങള്‍ നടത്താമെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദ്ദേശം കാണികളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 65 വയസിന് മുകളില്‍ പ്രായമായവരും 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്
ലോക്ക്ഡൗണ്‍ 4.0: പ്രധാനനിര്‍ദ്ദേശങ്ങള്‍ ചുവടെ
Lockdown Order
Lockdown Extension