സൗജന്യ റേഷന്‍ ആര്‍ക്കൊക്കെ? ഒരിന്ത്യ ഒരു കൂലി എങ്ങനെ? രാജ്യമാകെ ഒരു റേഷന്‍കാര്‍ഡ്; അറിയേണ്ട 41 കാര്യങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി കുടിയേറ്റ തൊഴിലാളികൾ, വഴിയോരകച്ചവടക്കാർ, കർഷകർ എന്നിവർക്കുള്ള സഹായപദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം രാജ്യത്തെവിടെ നിന്നും റേഷൻ ലഭ്യമാകുന്ന ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വരുന്ന ഓഗസ്റ്റ് മുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രാജ്യത്തിന്‍റെ ഏതു കോണിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി കുടിയേറ്റ തൊഴിലാളികൾ, വഴിയോരകച്ചവടക്കാർ, കർഷകർ എന്നിവർക്കുള്ള സഹായപദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൗജന്യഭക്ഷ്യധാന്യം ലഭ്യമാകുമെന്ന് ധനമന്ത്രി അറിയിച്ചു.ജോലി നഷ്ടപ്പെട്ട് സ്വദേശത്തേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ചേർക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും
കിസാൻ ക്രെഡിറ്റ് കാർഡുകൾ ഇനി ക്ഷീരകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കൂടി ലഭ്യമാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വഴിയോരകച്ചവടക്കാർക്ക് പതിനായിരം രൂപ വീതം വായ്പാ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെവിടെ നിന്നും റേഷൻ ലഭ്യമാകുന്ന ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വരുന്ന ഓഗസ്റ്റ് മുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രാജ്യത്തിന്‍റെ ഏതു കോണിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും
ധനമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ