വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ
വൃക്കരോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. പലരും രോഗം നേരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ വൃക്കയുടെ പ്രശ്നങ്ങൾ കൂടുതൽ കഠിനമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കാൻ ആരോഗ്യ കാര്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് അറിയാം...
അസുഖങ്ങൾ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വേദന സംഹാരി ഗുളികകള്‍ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാം. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമാണ്.
പുകവലിയും അമിത മദ്യപാനവും കിഡ്നിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. അതിനാല്‍ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
കിഡ്നിയിലുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
വൃക്കകളുടെ ആരോഗ്യത്തിനായി ഇല വര്‍ഗ്ഗങ്ങള്‍ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എരിവും മസാലയുമടങ്ങിയ ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കുക.
പ്രമേഹമുള്ള ആളുകൾക്ക് അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയ്ക്ക് കാരണമാകുന്ന അവസ്ഥയ്ക്ക് വൃക്ക തകരാറുണ്ടാകാം. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.