ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി ചെയ്യേണ്ട ചില കാര്യങ്ങൾ
ആരോഗ്യത്തോടെ ഇരിക്കേണ്ടത് ഏറ്റവും ആവശ്യമുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. രോഗപ്രതിരോധ ശേഷി, ആരോഗ്യം, എന്നിവ വർദ്ധിപ്പിക്കാൻ ആഹാരം മാത്രമല്ല മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുക. കലോറി എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ട് മുൻപ് വെള്ളം കുടിക്കുക.
പ്രാതൽ ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതിൽ കൂടും. ഒപ്പം രാവിലെ ഭക്ഷണം കഴിക്കാത്തതു മൂലം ക്ഷീണം, ഉറക്കംവരൽ എന്നിവയും ഉണ്ടാകും.
രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. കാർബ് വലിയ തോതിൽ അടങ്ങിയ ഭക്ഷണം രാത്രിയിൽ വെെകി കഴിക്കുന്നത് അമിതഭാരം ഉണ്ടാകുന്നതിന് കാരണമാകുന്നു.
എണ്ണ പലഹാരങ്ങൾ പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിൽ കൊഴുപ്പടിയാൻ ഇടയാക്കും.
ഭക്ഷണം കഴിച്ച ശേഷം കുറച്ചുദൂരം നടക്കുക. ഇത് ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കുകയും നെഞ്ചെരിച്ചിൽ ഉണ്ടാകാതെ നോക്കുകയും ചെയ്യും.
ദിവസവും കുറച്ചുനേരം യോഗയോ മറ്റ് വ്യായാമമോ ചെയ്യുന്നത് ശീലമാക്കുക. ഇത് മനസ്സിനെയും ശരീരത്തിനെയും റിഫ്രഷ് ചെയ്യാനും ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കാനും സഹായിക്കും.