ഈ പഴം കഴിക്കൂ; വണ്ണം കുറയ്ക്കാൻ സഹായിക്കും
വേനലില്‍ സുലഭമായ ഒരു പഴവർഗമാണ് തണ്ണിമത്തന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദാഹവും വിശപ്പും കുറയ്ക്കാൻ മികച്ചൊരു പഴമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. തണ്ണിമത്തൻ കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
തണ്ണിമത്തന്‍ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിനും ഇത് സഹായിക്കും.
ഒരു തണ്ണിമത്തനിൽ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന അർജിനൈൻ എന്ന അമിനോ ആസിഡ് ധാരാളമായി തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വിശപ്പ് കുറയ്ക്കാനും മികച്ചൊരു പഴവർഗമാണിത്.
തണ്ണിമത്തനിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, തണ്ണിമത്തൻ കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യും.
ലൈക്കോപീൻ, ഫൈറ്റോസ്റ്റെറോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. അവ ഹൃദയാരോഗ്യത്തിന് നല്ലതാണ്, ഒപ്പം വീക്കം കുറയ്ക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന കുക്കുർബിറ്റാസിൻ ഇ, ലൈക്കോപീൻ തുടങ്ങിയ സംയുക്തങ്ങൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ ഗുണം ചെയ്യുന്നു.
തണ്ണിമത്തനിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഇതിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.