മുഖത്തെ കറുപ്പകറ്റാം; ഒലിവ് ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ
ചർമ്മസംരക്ഷണത്തിന് മികച്ചതാണ് ഒലിവ് ഓയിൽ. ഇതില്‍ ധാരാളമായി വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
olive oil
ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയില്‍ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാമെന്ന് നോക്കാം...
lemon
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ മാറാൻ ഇത് ഗുണം ചെയ്യും.
honey
ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും മുഖത്തിന് നിറം ലഭിക്കാന്‍ സഹായകമാണ്. ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും ഒലിവ് ഓയില്‍ നല്ലതാണ്.
egg
ഒരു മുട്ടയുടെ വെള്ളയും അല്‍പം ചെറുനാരങ്ങാനീരും ഒലവ് ഓയിലും ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖ സൗന്ദര്യം കൂട്ടാൻ സഹായിക്കുന്നു.
black heads
മുഖത്തെ ബ്ലാക് ഹെഡ്‌സിനുള്ള പരിഹാരമാണ് ഒലിവ് ഓയിൽ. മുഖത്ത് ഒലിവ് ഓയിൽ പുരട്ടിയ ശേഷം മസാജ് ചെയ്യുന്നത് ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ബ്ലാക് ഹെഡ്‌സ് ഒഴിവാക്കാന്‍ ഇതു സഹായിക്കുകയും ചെയ്യുന്നു.