ചുണ്ടുകളിലെ കറുപ്പകറ്റാൻ ഇതാ 6 പൊടിക്കെെകൾ
കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. ചുണ്ടിന് നിറം ലഭിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം...
honey
തേനിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾക്കും മഗ്നീഷ്യം പോലുള്ള ധാതുക്കൾക്കും ചുണ്ടിലെ നിറം മങ്ങലിനെ പ്രതിരോധിക്കാൻ കഴിയും. ചുണ്ടുകളിൽ അൽപം തേൻ പുരട്ടുന്നത് ഇരുണ്ട നിറം അകറ്റാൻ സഹായിക്കും.
lemon juice
നാരങ്ങയുടെ നീരും അൽപം പഞ്ചസാരയും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ചുണ്ടിന് പിങ്ക് നിറം കിട്ടാനും ഫലപ്രദമാണ്.
aloe vera
കറ്റാർവാഴയിൽ മെലാനിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിൽ വരണ്ട ചുണ്ടുകൾ അകറ്റുന്നതിനും ചുണ്ടുകൾക്ക് നിറം ലഭിക്കാനും മികച്ചതാണ്.
coconut oil
ദിവസവും രാത്രി കിടുക്കുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ടിന് നിറം കൂട്ടാൻ സഹായിക്കും.
badam
ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് അൽപം ബദാം ഓയിൽ ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകൾ സോഫ്റ്റാകാനും നിറം കിട്ടാനും നല്ലതാണ്.
beet root
ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം കിട്ടാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാം.