Weight Loss : എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? കാരണങ്ങൾ ഇതാകാം
വണ്ണം കുറയ്ക്കാൻ (Weight Loss) ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് പലരും. എന്നാൽ ഇവ രണ്ടും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. എന്ത് കൊണ്ടാണ് ഇവ രണ്ടും നോക്കിയിട്ടും ഭാരം കുറയാത്തത്? കാരണങ്ങൾ ഇതാകാം...
ഭക്ഷണം കഴിക്കുമ്പോൾ: ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.
പ്രാതൽ ഒഴിവാക്കരുത്: രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം ചിലർക്കുണ്ടാകും. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും നിർണായകമായ ഭക്ഷണമാണ്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തെ ഗണ്യമായി വർദ്ധിപ്പിക്കും. പ്രാതൽ ഒഴിവാക്കുന്നത് വണ്ണം കൂടാൻ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
protein
പ്രോട്ടീൻ പ്രധാനം: പ്രോട്ടീൻ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ ഘടകമാണ്. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്, കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കൂ: ഭക്ഷണത്തിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ചാൽ അത് നിങ്ങളുടെ വിശപ്പ് കുറയ്ക്കും., ഇത് അമിതമായി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കലോറി : നിങ്ങൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടാകാം. എന്നാൽ നിങ്ങൾ ധാരാളം കലോറി ഉപഭോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക.