Skin Care : ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...
മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചര്‍മ്മത്തെ ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...
drink
ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ഒരു ദിവസം കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനൊപ്പം മൃദുവാക്കുകയും ചെയ്യും.
vegetable
പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ കോശങ്ങള്‍ക്കു കേടുപാടുകള്‍ പറ്റാതെ കാത്തുസൂക്ഷിക്കുന്നതിന് ആന്റിഓക്‌സിഡന്റുകള്‍ പ്രവര്‍ത്തിക്കുന്നു.
vitamin e
ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് കേടുപാട് വരാതെ കാത്തുസൂക്ഷിക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു. ഇതിനുപുറമെ ആരോഗ്യപ്രദമായ ചര്‍മ്മത്തിന്റെ രൂപവത്കരണത്തിനും വിറ്റാമിന്‍ ഇ പ്രധാന പങ്കുവഹിക്കുന്നു. ബദാം, അവക്കാഡോ, പീനട്ട്, ചോളം എന്നിവയിൽ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്.
vitamin c
ഏറ്റവും മികച്ച ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശേഷിയും ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ സി സഹായിക്കുന്നു. ഓറഞ്ച്, സ്‌ട്രോബെറി, പേരയ്ക്ക, ബ്ലൂബെറി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
omega 3 fatty acid
ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതിന് ഓമേഗ 3 ഫാറ്റി ആസിഡിന്റെ പങ്ക് വളരെ വലുതാണ്. മത്സ്യം, വാള്‍നട്ട്, ചണ വിത്ത് എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.