ഇവ ഉപയോഗിച്ചാൽ മതി, താരൻ അകറ്റാം
തലയിലെ താരൻ പലരേയും അലട്ടുന്ന പ്രശ്നമാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. വരണ്ട ചർമവും അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെയാണ് താരന് കാരണമാകുന്നത്. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് തന്നെ താരൻ അകറ്റാം...
egg
മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.
green gram
ചെറുപയർപൊടി തൈരിൽ മിക്സ് ചെയ്ത് തലയിൽ തേച്ചു കുളിക്കുന്നത് താരൻ അകറ്റാൻ സഹായിക്കും.
curd
അര കപ്പ് തൈര്, ഒരു ടേബിൾസ്പൂൺ നാരങ്ങ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. ഇത് താരൻ അകറ്റാൻ മാത്രമല്ല മുടി കൂടുതൽ ബലമുള്ളതാക്കാനും സഹായിക്കും.
fenugreek
പത്തോ പന്ത്രണ്ടോ ചെമ്പരത്തി ഇലകൾ കുതിരാനായി ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി ചേർത്ത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് അരക്കപ്പ് തൈര് കൂടി ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കി മാറ്റുക. ഈ ഹെയർ പായ്ക്ക് തലയിൽ ഇടുക. താരൻ അകറ്റാൻ മികച്ചൊരു പാക്കാണ്.
onion
സവാള നീര് അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇതാ ഇടാവുന്നതാണ്.