Osteoarthritis : മുട്ട് തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
പ്രായം കൂടുന്നതിന് അനുസരിച്ച് ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് മുട്ട് തേയ്മാനം. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്. മുട്ടുകളിലെ തേയ്മാനം, നീർവീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങൾ. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാൽ സമ്പന്നമായ ചില ഭക്ഷണങ്ങൾ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും.
ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു.
മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. ∙
മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം.
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഇൻഫ്ലമേഷൻ കുറയ്ക്കാനും ഗ്രീൻ ടീ സഹായകമാണ്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു.
ജലദോഷവും പനിയും അകറ്റാൻ മാത്രമല്ല കാർട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാൻ വൈറ്റമിൻ സി സപ്ലിമെന്റുകൾ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പോഷകഗുണങ്ങൾ ഏറെയുള്ള പീനട്ട് ബട്ടറിൽ അടങ്ങിയ വൈറ്റമിൻ ബി 3 ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കാൻ സഹായിക്കും.