Thyroid Diet : തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. തെെറോയ്ഡ് പ്രശ്നമുള്ള ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
മുട്ടകൾ അയോഡിന്റെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. പ്രൈമറി തൈറോയ്ഡ് ഹോർമോണായ തൈറോക്സിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ്.
നെല്ലിക്ക (Amla) ആരോഗ്യത്തിന് മികച്ചതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കും. ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തിൽ (pumpkin seeds) ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കാണപ്പെടുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും അവ സഹായിക്കുന്നു. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും സിങ്ക് സഹായിക്കുന്നു.
തൈറോയിഡിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളും ചിയ വിത്തിൽ (chia seeds) ഉൾപ്പെടുന്നു. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.