ഈ ഭക്ഷണങ്ങൾ കഴിക്കൂ; ആര്‍ത്തവദിനങ്ങളിലെ അസ്വസ്ഥതകള്‍ അകറ്റാം
ആർത്തവസമയത്ത് കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളും സാധാരണമാണ്. വെള്ളം ധാരാളം കുടിക്കുന്നത് വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. ആർത്തവകാലത്തെ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...
ഡാർക്ക് ചോക്ലേറ്റ് പേശികളുടെ വലിച്ചിൽ സുഗമമാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയിഡുകളാണ് ഇതിനു സഹായിക്കുന്നത്.
ആർത്തവകാലത്തെ അസ്വസ്ഥകൾ അകറ്റാൻ നേന്ത്രപ്പഴം മികച്ചൊരു പരിഹാരമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും നേന്ത്രപ്പഴത്തിലുണ്ട്. ആർത്തവകാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം കഴിക്കാം.
ഗ്രീൻ ടീ കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കും. കെയ്ചിൻ എന്ന ആന്റിഓക്സിഡന്റ് ഗ്രീൻടീയിൽ ധാരാളമുണ്ട്. മാത്രമല്ല, ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് പേശികളുടെ പ്രവർത്തനം സുഗമമാക്കുന്നു.
പെെനാപ്പിൾ ജ്യൂസായോ അല്ലാതെയോ കഴിക്കാം. പൈനാപ്പിളിലെ ബ്രോമലിൻ എന്ന എൻസൈം ആർത്തവസമയത്ത് വേദന കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവരക്തം കട്ടപിടിക്കുന്നത് തടയുന്നതിനും പൈനാപ്പിൾ സഹായിക്കും.
പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. പാലിലെ കാത്സ്യം വേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ സഹായിക്കും.