Belly Fat :വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശീലമാക്കാം ഈ അഞ്ച് പാനീയങ്ങൾ
ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വയറ് കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ചില പാനീയങ്ങൾ സഹായിക്കും.
espressos
ദിവസം 2-3 കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെയും വയറിലെയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കഫീൻ കൊഴുപ്പ് കത്തുന്നതിന്റെ അളവ് വർദ്ധിപ്പിക്കുന്നുതായി ക്ലിനിക്കൽ ഫിസിയോളജിക്കൽ ആൻഡ് ഫങ്ഷണൽ ഇമേജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
സ്വാഭാവിക എൻസൈമുകൾ, പൊട്ടാസ്യം, പ്രോട്ടീനുകൾ, നാരുകൾ എന്നിവ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബ്ലാക്ക് ടീയിൽ ഉയർന്ന അളവിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് പൊണ്ണത്തടിയുള്ളവരിൽ ശരീരഭാരം ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള മറ്റൊരു തരം ആന്റിഓക്‌സിഡന്റാണ്. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഇഞ്ചി ചായയാണ് മറ്റൊന്ന്. ഇഞ്ചിയിൽ ഷോഗോൾസ്, ജിഞ്ചറോൾസ് എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളുമാണ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്. ഇഞ്ചി നാരങ്ങ നാരങ്ങ നീര് കൂടി ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായകമാണ്.