പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. എന്നാൽ ഓറഞ്ചിനേക്കാൾ വൈറ്റമിൻ സി അടങ്ങിയ മറ്റ് ചില പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തിനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.
കാൻസർ തടയാൻ കഴിവുള്ള ബ്രൊക്കോളിയിൽ വൈറ്റമിൻ സി യും ഫൈബറും ധാരാളമുണ്ട്. ഒരു ബൗൾ ബ്രക്കോളിയിൽ 132 മി. ഗ്രാം വൈറ്റമിൻ സി ഉണ്ട്.
ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്.
കിവി പഴത്തിന്റെ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളാജെൻ ഉല്പാദനം വർധിപ്പിക്കുന്നതിനാൽ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും കിവിപഴം പ്രധാന പങ്കുവഹിക്കുന്നു.
പപ്പായ ദഹനം മെച്ചപ്പെടുത്തും. ചർമത്തിന് തിളക്കമേകും. എല്ലുകളെ ശക്തിപ്പെടുത്തും. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.