Weight Loss : വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ.ദിവസേനയുള്ള വർക്ക്ഔട്ട് ദിനചര്യ നിലനിർത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കണമെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം....
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. വിശപ്പ് കുറയ്ക്കാൻ മുട്ട സഹായിക്കുന്നു. മുട്ടയിൽ ഉയർന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ ആഗിരണം ചെയ്യാൻ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണ്.
ഗ്രീൻ ടീ ആരോഗ്യകരമാ പാനീയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഗ്രീൻ ടീ ഉപാപചയപ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നു. ഗ്രീൻ ടീയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കഫീൻ. കഫീൻ ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
espressos
കൊഴുപ്പ് കത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ട മറ്റൊരു ആരോഗ്യകരമായ പാനീയമാണ് കാപ്പി. കാപ്പിയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ ശരീരത്തിലെ ഊർജ നില വർധിപ്പിക്കുന്നു. ആവശ്യത്തിന് കാപ്പി കുടിക്കുന്നത് മാനസികമായും ശാരീരികമായും ഊർജ്ജസ്വലനാക്കുന്നു.
leafy vegetables
ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ കൊഴുപ്പ് കുറയ്ക്കാൻ സഹായകരമാണ്. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ഈ പച്ചക്കറികൾ ധാരാളം ഊർജ്ജം പ്രദാനം ചെയ്യുന്നു.
kidney beans
കിഡ്നി ബീൻസ് ഒരു മികച്ച പ്രോട്ടീൻ ഉറവിടമായി കണക്കാക്കപ്പെടുന്നു. ഇത് നാരുകളുടെയും സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളുടെയും മികച്ച ഉറവിടമാണ്. കിഡ്നി ബീൻസ് കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും.