വണ്ണം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ പഴങ്ങൾ കഴിക്കൂ
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഡയറ്റ് പ്ലാനിൽ പ്രധാനമായി ചേർക്കുന്ന ഒന്നാണ് പഴങ്ങൾ. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഊർജ്ജം അഥവാ കാലറി കൂടുതലുള്ള പഴമാണോ എന്ന് അറിയണം. പഴങ്ങളിൽ തന്നെ ഉയർന്ന കാലറിയുള്ളവയും കാലറി കുറഞ്ഞവയും ഉണ്ട്. എപ്പോഴും കാലറി കുറവുള്ള പഴങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. അവ ഏതൊക്കെയാണെന്ന് അറിയാം....
apple
കുറഞ്ഞ കാലറിയും ഉയർന്ന നാരുകളുമാണ് ആപ്പിളിന്റെ പ്രത്യേകത. 100 ഗ്രാം ആപ്പിളിൽ 52 കാലറി മാത്രമാണുള്ളത്. ശരീരഭാരം കൂടാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടും ടെൻഷനില്ലാതെ കഴിക്കാവുന്ന ഒരു പഴമാണ് ആപ്പിൾ. ഹൃദയാരോഗ്യത്തിനും നല്ലതാണ്.
kiwi
നമുക്കിടയിൽ കിവി ഇഷ്ടമുള്ളവരേറെയാണ്. ഒരു ഗ്രാം കിവി പഴത്തിൽ ഒരു കാലറിയേയുള്ളൂ. വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഫോളേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ് കിവി. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമൊക്കെ കിവി നല്ലതാണ്.
pear
എല്ലാ സിട്രസ് പഴങ്ങളെയും പോലെ ഓറഞ്ചിനും കാലറി കുറവാണ്. 100 ഗ്രാം ഓറഞ്ചിൽ 47 കാലറി മാത്രമാണുള്ളത്. വൈറ്റമിൻ സി, നാരുകൾ എന്നിവ ഇതിൽ കൂടുതലായുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് ധെെര്യമായി കഴിക്കാവുന്ന പഴമാണ്.
orange
എല്ലാ സിട്രസ് പഴങ്ങളെയും പോലെ ഓറഞ്ചിനും കാലറി കുറവാണ്. 100 ഗ്രാം ഓറഞ്ചിൽ 47 കാലറി മാത്രമാണുള്ളത്. വൈറ്റമിൻ സി, നാരുകൾ എന്നിവ ഇതിൽ കൂടുതലായുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് ധെെര്യമായി കഴിക്കാവുന്ന പഴമാണ്.
water melon
തണ്ണിമത്തന്റെ പ്രധാന ഗുണം തന്നെ കാലറി കുറവാണ് എന്നതാണ്. 100 ഗ്രാം തണ്ണിമത്തനിൽ 30 കാലറിയേയുള്ളൂ. ഉയർന്ന ജലാംശം ഉള്ളതിനാൽ ഇത് ശരീരഭാരം കുറയ്ക്കുന്നു. വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം തണ്ണിമത്തനിൽ സമൃദ്ധമായുണ്ട്.
guava
പേരയ്ക്കയിൽ കാലറി കുറവാണ്. 100 ഗ്രാം പഴുത്ത പേരയ്ക്കയിൽ 68 കാലറിയേയുള്ളൂ. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നവുമാണ്.