മുഖസൗന്ദര്യത്തിനായി കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ
കടലമാവ് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ചര്‍മ്മത്തിന് നിറം നല്‍കുക, കരുവാളിപ്പ് മാറ്റുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് കടലമാവ്. യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കാന്‍ ശേഷിയുള്ള ഒന്ന് കൂടിയാണിത്.
besan
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നൽകാൻ സഹായിക്കും.
lemon juice
രണ്ട് ടീസ്പൂൺ കടലമാവിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖത്തിടുക. മുഖത്തെ എണ്ണമയം നീക്കാൻ ഈ പാക്ക് സഹായിക്കും.
curd
കടലമാവിൽ അൽപം തെെര് ചേർത്ത് മുഖത്തിടുന്നത് മുഖത്തിന് തിളക്കം കിട്ടാൻ സഹായിക്കും. തൈര് ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. മുഖത്തിന് ഈര്‍പ്പം നല്‍കുന്ന ഇത് മുഖ ചര്‍മത്തെ മൃദുത്വമാക്കുന്ന ഒന്നു കൂടിയാണ്.
tumeric
മഞ്ഞളിനും ആന്റി ബാക്ടീരിയല്‍, ഫംഗല്‍, ഗുണങ്ങളുണ്ട്. ചര്‍മത്തിനു നിറം നല്‍കാനും ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല മരുന്നാണ്. ഒരു ടീസ്പൂൺ കടലമാവിൽ അൽപം മഞ്ഞളും പാലും ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
rose water
രണ്ട് ടീസ്പൂൺ കടലമാവിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.