Healthy Kidneys : വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങൾ
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. രക്തം ഫിൽട്ടർ ചെയ്യുക എന്നതാണ് കിഡ്നിയുടെ പ്രധാനലക്ഷ്യം. എന്നാൽ ശരീരത്തിലെ ധാതുക്കളുടെ അളവ് നിലനിർത്തുന്നത് പോലുള്ള മറ്റ് പ്രവർത്തനങ്ങളും കിഡ്നി ചെയ്ത വരുന്നു. ശരിയായ ഡയറ്റ് പ്ലാൻ ആരോഗ്യമുള്ള കിഡ്‌നി ഉണ്ടാക്കാനും പല അസുഖങ്ങൾ തടയാനും സഹായിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...
soda
സോഡ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പാനീയത്തിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ തകരാറിലാക്കും.
brown rice
ബ്രൗൺ റൈസും കിഡ്‌നിയെ ദോഷകരമായി ബാധിക്കും. ഇത് ഫോസ്ഫറസ്, സോഡിയം എന്നിവയാൽ സമ്പന്നമാണ്. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
banana
ശരീരത്തിലെ അമിതമായ പൊട്ടാസ്യം വൃക്കകളെയും പ്രതികൂലമായി ബാധിക്കും. വാഴപ്പഴത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്.
orange
ഓറഞ്ച് മറ്റ് സിട്രിക് പഴങ്ങളായ മുന്തിരി, ബ്ലൂബെറി എന്നിവ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഒഴിവാക്കുക.
processed food
സംസ്കരിച്ച മാംസത്തിൽ ഉയർന്ന അളവിൽ ഉപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുന്നു. കിഡ്‌നി രോഗികൾ ഉരുളക്കിഴങ്ങ് ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നു.