സന്തോഷ് ട്രോഫി; കേരള ടീമിന്‍റെ അവസാനഘട്ട പരിശീലന ക്യാമ്പില്‍ നിന്ന്
സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്‍റെ അവസാനഘട്ട പരിശീലന ക്യാമ്പ് കോഴിക്കോട് തുടങ്ങി. ഈ മാസം അഞ്ച് മുതല്‍ കോഴിക്കോടാണ് സന്തോഷ് ട്രോഫി പ്രാഥമിക യോഗ്യത റൌണ്ട്. കേരളത്തിന്‍റെ ആദ്യ കളി അഞ്ചിന് ആന്ധ്രപ്രദേശുമായാണ്. ബിനോ ജോര്‍ജാണ് മുഖ്യ പരിശീലകന്‍.
2017 ലെ വിജയശില്‍പി മിഥുനാണ് ഇത്തവണത്തെ നായകന്‍. മിഥുന്‍റെ നേതൃത്വത്തില്‍ ഏറെയും പുതുമുഖങ്ങളാണ് ഇത്തവണ കേരളത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. എന്നാല്‍ ടൂര്‍ണ്ണമെന്‍റുകള്‍ ഏറെ കളിച്ച് പരിജയമുള്ള ഈ യുവനിര ഏത് കരുത്തുറ്റ ടീമിനും വെല്ലുവിളിയാകും. ഐഎസ്എല്‍, ഐ ലീഗ് ടൂര്‍ണ്ണമെന്‍റുകളില്‍ കളിമികവ് തെളിയിച്ചവരാണ് മിക്കവരും. പ്രൊഫഷണല്‍ ക്ലബുകളിലെ കളിക്കാരെ ഉള്‍പ്പെടുത്തിയതിലൂടെ ടീമിന് പ്രൊഫഷണല്‍ ടെച്ച് ഉണ്ട്. പ്രാഥമിക റൌണ്ട് കടക്കലല്ല, ടീമിന് കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ചു പിടിക്കലാണ് ലക്ഷ്യം.
ആന്ധ്രപ്രദേശും തമിഴ്നനാടും ഉള്‍പ്പെടുന്ന പ്രഥമിക റൌണ്ടില്‍ ഇത്തവണ കാര്യമായ വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് മാസം നീണ്ട ആദ്യഘട്ട പരിശീലനത്തിനിടെ ഒട്ടേറേ മികച്ച ടീമുകളുമായി പരിശീലന മത്സരം കളിക്കാന്‍ കേരളാ ടീമിനായി. അന്തിമ ടീമാണ് കോഴിക്കോട്ടെത്തി പരിശീലനം തുടരുന്നത്. കാണാം ചിത്രങ്ങള്‍.