ഫുട്ബോള്‍ ലഹരി; സര്‍ക്കാറിനെതിരായ കലാപത്തിനിടെയ്ക്ക് ദേശീയ ടീമിനൊരു ജയ് വിളി
ആഴ്ചകളായി ഇറാഖിലെ തഹ്‌രിർ സ്‌ക്വയര്‍ കലാപ സമാനമായിരുന്നു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിന്നുകത്തുകയായിരുന്നു ഇറാഖിലെ ബാഗ്ദാദ് അടക്കമുള്ള പ്രധാന നഗരങ്ങള്‍. തെരുവുകളില്‍ സര്‍ക്കാര്‍ വിരുദ്ധരും പൊലീസും നിരന്തരം ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറിലേറേ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒരു മാജിക്ക് പോലെ സര്‍ക്കാര്‍ വിരുദ്ധത അലിഞ്ഞില്ലാതായി. അതിന് കാരണമാകട്ടെ ഫുട്ബോളും.
രാജ്യത്തിന്‍റെ വിജയം അത് ഫുട്ബോളിലാണെങ്കില്‍ പോലും ജനങ്ങളില്‍ ഐക്യമുണ്ടാക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് ഇന്നലെ രാത്രിയില്‍ ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറില്‍ കണ്ടത്. രാജ്യം ശത്രുരാജ്യത്തിനെതിരെ നേടിയ വിജയം അവര്‍ക്ക് സര്‍ക്കാരിനോടുള്ള പ്രതിഷേധങ്ങള്‍ക്കും അപ്പുറത്തേക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു. ഇറാഖില്‍ വര്‍ദ്ധിച്ചുവരുന്ന ഇറാന്‍റെ സ്വാധീനത്തിനതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയത്തുന്നതിനിടെയായിരുന്നു ഇറാഖിന്‍റെ വിജയം. കാണാം ഇറാഖികളുടെ ആ ആഘോഷരാവ്.
ഇറാഖ് മിഡ്ഫീല്‍ഡര്‍ സഫാ ഫാദി ടീമിന്‍റെ വിജയം ആഘോഷിക്കുന്നു.
ഇറാഖ് ദേശീയ ടീമിന്‍റെ ലോകകപ്പ് യോഗ്യതാ വിജയം സ്റ്റേഡിയത്തില്‍ ആഘോഷിക്കുന്ന ആരാധികമാര്‍.
ആഴ്ചകളായി തുടരുന്ന് കഴിഞ്ഞ ദിവസം വരെ ഇറാഖിന്‍റെ തെരുവുകളിലെ സ്ഥിരം കാഴ്ച. സര്‍ക്കാര്‍ വിരുദ്ധരും പൊലീസും തമ്മിലുള്ള തെരുവിലെ ഏറ്റുമുട്ടല്‍.
അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി ഇറാഖിനെതിരായ മൂന്ന് പതിറ്റാണ്ടിന്‍റെ വിലക്ക് അടുത്തിടെയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷൻ നീക്കിയത്.
സുരക്ഷാ കാരണങ്ങളാൽ ബദൽ വേദി വേണമെന്ന് ഫിഫയുടെ ആവശ്യത്തെ തുടര്‍ന്ന് ഇറാഖ് ഫുട്ബോൾ അസോസിയേഷൻ, ഇറാന്‍ ഇറാഖ് യോഗ്യതാ മത്സരത്തിന് അമ്മാന്‍ സ്റ്റേഡിയത്തെ നിര്‍ദ്ദേശിക്കുകയായിരുന്നു.
എ.എഫ്.സി 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറാനെതിരെ ഇറാഖ് 2-1 ന്‍റെ മിന്നും വിജയമായിരുന്നു നേടിയത്.
ഇറാഖിലെ ദേശീയ ടീം വ്യാഴാഴ്ചത്തെ കളിയില്‍ ആദ്യ 11 -ാം മിനിറ്റിനുള്ളില്‍ ആദ്യ ഗോൾ നേടിയപ്പോൾ ആകാശത്തേക്ക് വെടിക്കെട്ട് ഉയര്‍ന്നുപൊങ്ങി. അതുവരെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആളിക്കത്തിച്ചവര്‍ ദേശീയ ടീമിന് ജയ് വിളിച്ചു.
“ഈ വിജയം ഞങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സര്‍ക്കാറിന് കൂടുതൽ പ്രചോദനം നൽകും,” ഇറാഖ് പതാക വഹിച്ച് കൊണ്ട് പ്രതിഷേധപ്രകടനത്തിനെത്തിയിരുന്ന അമർ ഹസ്സൻ പറഞ്ഞു.
രാജ്യത്തിന് ആവശ്യമായ എണ്ണസമ്പത്തുണ്ടായിരുന്നിട്ടും വ്യാപകമായ അഴിമതി, ജോലിയുടെ അഭാവം, അടിസ്ഥാന സേവനങ്ങൾ മോശമായി വിതരണം ചെയ്യൽ എന്നിങ്ങനെ ഭരണപരമായ വീഴ്ചകളില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ക്കാറിനെതിരെയായിരുന്നു അവരുടെ പ്രതിഷേധം.
പ്രതിഷേധങ്ങള്‍ക്ക് നേരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ പ്രതിഷേധങ്ങളില്‍ നിന്ന് ആളുകള്‍ സ്വയം പിന്‍വലിയാന്‍ തുടങ്ങിയപ്പോഴാണ് ദേശീയ ടീമിന്‍റെ വിജയം.
ഇത് തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് പ്രതിഷേധക്കാര്‍ കരുതുന്നു.
മുഴുവന്‍ സമയകളിക്ക് ശേഷം സമനിലയായതിനെ തുടര്‍ന്ന് അധികസമയത്തേക്ക് കളി നീണ്ടു. അധികസമയത്ത് കിട്ടിയ ഏക ഗോളായിരുന്നു ഇറാഖിന്‍റെ ആവേശപ്പൂരത്തിന് തിരികൊളുത്തിയത്.
സമനിലയിലായിരുന്ന കളി എഞ്ചുറീ ടൈമിലേക്ക് കടന്നിരുന്നു. ഇറാഖിന് വേണ്ടി മുഹന്നദ് അലിയും അല അബ്ബാസും ഗോള്‍ നേടി. ഇറാന് വേണ്ടി നൗറോ ലാഹിയും ഗോള്‍ നേടി.
രാജ്യത്തിന്‍റെ വിജയം. അതും ശത്രുരാജ്യത്തിനെതിരെ. ആവരേവരും ആകാശത്തിന്‍റെ കൊടിമുടികയറുകയായിരുന്നു. ആമാന്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ കളിക്ക് ശേഷം കളികാണാനെത്തിയവരെല്ലാം ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറില്‍ ഒത്തുകൂടി.
ദേശീയ ഫുട്ബോള്‍ ടീമിന്‍റെ വിജയത്തില്‍ അവരേവരും മതിമറന്നു. ഇന്നലെ വരെയുയര്‍ത്തിയ സര്‍ക്കാര്‍ വിരുദ്ധമുദ്രാവാക്യങ്ങള്‍ അവരേവരും മറന്നുപോയതു പോലെ.
സുരക്ഷാ സേനയുമായി പ്രതിഷേധക്കാർ ദിവസേന ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന തെക്കൻ നഗരമായ നാസിരിയയിൽ, ദേശീയ ടീമിന്‍റെ കളി കാണാനായി പ്രതിഷേധക്കാർ ഹബൂബ് സ്‌ക്വയറിൽ ഒരു വലിയ സ്‌ക്രീൻ സ്ഥാപിരുന്നു.
പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കാനെത്തിയവരെ കാണാതായ കേസുകളും അനിയന്ത്രിതമായ അറസ്റ്റുകളും പല പ്രതിഷേധക്കാരെയും ഭയപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ പ്രതിഷേധ പ്രതികാര നടപടികളെ ഭയന്ന് പ്രകടനങ്ങക്ക് ആളുകുറഞ്ഞു തുടങ്ങിയരുന്നു.