മെസിയോ റൊണാള്‍ഡോയോ? 2020ല്‍ ആരായിരുന്നു കേമന്‍
ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍. 2020ല്‍ രാജ്യത്തിനായും ക്ലബ്ബിനായും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് മെസ്സി ആയിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത് റൊണാള്‍ഡോയായിരുന്നു. അതേസമയം ഗോളൊരുക്കിയതില്‍ മെസി ഏറെ മുന്നിലുമാണ്.
കൊവിഡ് തളര്‍ത്തിയ 2020ല്‍ ബാഴ്‌സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസി കളിച്ചത് 44 മത്സരങ്ങളില്‍.
യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചതാകട്ടെ 39 മത്സരങ്ങളും.
കൊവിഡ് ബാധിച്ച് വിശ്രമത്തില്‍ ആയതിനാലാണ് റൊണാള്‍ഡോയ്‌ക്ക് മത്സരങ്ങള്‍ കുറഞ്ഞത്.
പക്ഷേ ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയാണ് മുന്നില്‍.
കണക്കുകള്‍ ഇങ്ങനെ. മെസി 26 ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ സ്വന്തമാക്കിയത് 41 എണ്ണമാണ്. മെസിയേക്കാള്‍ 15 ഗോള്‍ അധികം.
ഗോളടിക്കുന്നത് മാത്രമല്ല, ഗോളൊരുക്കുന്നതും കളിക്കളത്തില്‍ പ്രധാനം തന്നെ.
മെസി 26 അസിസ്റ്റുകള്‍ നടത്തിയപ്പോള്‍ റൊണാള്‍ഡോ ഒറ്റയക്കത്തിലൊതുങ്ങി. 6 എണ്ണം മാത്രം.
മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍.
ബാഴ്സ മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ താരമായത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. രണ്ട് ഗോള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ യുവന്റസ് ജയിച്ചു.