സ്വാതന്ത്ര്യദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ത്രിവര്‍ണ നിറത്തിലുളള ഭക്ഷണങ്ങള്‍; കാണാം ചിത്രങ്ങള്‍
75-ാം സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ നടക്കുന്നത്. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങളും ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമം.
ഈ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ നിറത്തിലുളള ഭക്ഷണങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
കിവി, ക്യാരറ്റ് എന്നിവ കൊണ്ടുള്ള സ്മൂത്തി ആണ് അക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ ചിത്രം.
ത്രിവര്‍ണ നിറത്തിലുള്ള സാലഡും സ്വാതന്ത്ര്യദിന സ്പെഷ്യല്‍ വിഭവമാണ്. ക്യാരറ്റ്, വെള്ളരിക്ക തുടങ്ങിയവ കൊണ്ടുള്ള ഈ സാലഡ് ആരോഗ്യത്തിനും നല്ലതാണ്.
ത്രിവര്‍ണ നിറത്തിലുള്ള ഐസ്ക്രീമിന്റെ ചിത്രവും സ്വാതന്ത്ര്യദിനത്തില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.
ത്രിവര്‍ണ നിറത്തിലുള്ള കേക്കും ഈ ദിവസം തയ്യാറാക്കാവുന്നതാണ്.