മാതളം ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ധാരാളം പോകഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതളം ജ്യൂസ് കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ച തടയാൻ മാതള ജ്യൂസിന് കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
മാതളം ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ എന്ന സംയുക്തം നാഡികളെ സംരക്ഷിക്കുന്നു. ഓർമശക്തി മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മാതളം ജ്യൂസ് മികച്ചൊരു പ്രതിവിധിയാണ്. അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ മാതളം ജ്യൂസിലെ ചില സംയുക്തങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഹൃദയാരോഗ്യമേകുന്ന പഴച്ചാറുകളിൽ മുന്നിലാണ് മാതളം. ഹൃദയത്തെയും ഹൃദയ ധമനികളെയും ഇത് സംരക്ഷിക്കുന്നു. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ധമനികളെ കട്ടി കൂട്ടുന്നതിൽ നിന്നും തടയുന്നു.
ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാൽ രോഗങ്ങളെയും അണുബാധയെയും തടയാൻ മാതളം ജ്യൂസിനു കഴിയും. ആന്റി ബാക്ടീരിയൽ ആന്റി വൈറൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങൾ മാതള ജ്യൂസിലുണ്ട്.
മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും വിളർച്ചയും തടയുന്നു.