ഈ ഭക്ഷണങ്ങൾ കഴിക്കൂ; കൊളസ്ട്രോൾ കുറയ്ക്കാം
കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ്. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ഏതൊക്കെ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അറിയാം...
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ് ഓട്സ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും.
ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും ഫലപ്രദമാണ്.
ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോളിസാച്വറേറ്റഡ് കൊഴുപ്പുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.