ഇത് പുതിയ സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു
ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യബിഗ് ബോസിലെത്തിയത്. ബിഗ് ബോസില്‍ ആദ്യ എപിസോഡുകളില്‍ ദുര്‍ബലയെന്നായിരുന്നു മറ്റുള്ളവര്‍ സൂര്യയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ബിഗ് ബോസില്‍ ഏറ്റവും വിജയസാധ്യതയുള്ള ആളെന്ന പേരുനേടി മാത്രം പുറത്തായ സൂര്യയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മലയാളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളാണ് സൂര്യ ജെ മേനോൻ.
അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട് സൂര്യ.
ബിഗ് ബോസില്‍ എത്തിയപ്പോള്‍ ദുര്‍ബലയാണെന്ന പേരില്‍ തുടക്കത്തില്‍ സൂര്യ വിമര്‍ശനം നേരിട്ടിരുന്നു.
എന്നാല്‍ പതിയെ പതിയെ ബിഗ് മത്സരാര്‍ഥികളില്‍ മുൻനിരയിലേക്ക് എത്താൻ സൂര്യക്ക് കഴിഞ്ഞിരുന്നു.
ബിഗ് ബോസില്‍ എവിക്ഷൻ ഘട്ടങ്ങളില്‍ സൂര്യ തുടക്കം മുതലേ വന്നിരുന്നു.
പക്ഷേ കടുത്ത പോരാട്ടവീര്യം കാട്ടി സൂര്യ തിരിച്ചുവരവ് നടത്തുകയും ചെയ്‍ത് ഏറ്റവും ഒടുവില്‍ മാത്രമാണ് പുറത്തുപോയത്.
മണിക്കുട്ടനുമായുള്ള സൂര്യയുടെ പ്രണയവും ചര്‍ച്ചയായിരുന്നു.
സൈബര്‍ ആക്രമണവും നേരിട്ട സൂര്യ ഇപ്പോഴിതാ ആത്മവിശ്വാസത്തോടെ പുതിയ ഫോട്ടോഷൂട്ടുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
സിനിമ രംഗത്തും സജീവമാകാൻ നില്‍ക്കുകയാണ് സൂര്യ.