അരുന്ധതി ലുക്കില്‍ ഷംന കാസിം, ഫോട്ടോകള്‍ പങ്കുവെച്ച് താരം
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയായ നടിയാണ് ഷംന കാസിം. ആന്തോളജി ചിത്രമായ നവരസയാണ് ഷംന കാസിം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ഷംന കാസിമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഷംന കാസിമിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
'ധീ' ഷോയ്‍ക്ക് വേണ്ടി അരുന്ധതി ലുക്കില്‍ എടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വളരെ മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് ഷംന കാസിം ഫോട്ടോയിലുള്ളത്.
ഷംന കാസിമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഷംന കാസിം തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയിലെത്തിയത്.
തമിഴിലും തെലുങ്കിലും കന്നഡയിലും ശ്രദ്ധേയയാണ് ഷംന കാസിം.
വൃത്തം ആണ് ഷംന അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച മലയാള ചിത്രം.
മലയാളത്തില്‍ വൻ ഹിറ്റായ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലും ഷംന കാസിം അഭിനയിക്കുന്നുണ്ട് (ഫോട്ടോയ്‍ക്ക് കടപ്പാട് ഷംന കാസിമിന്റെ ഇൻസ്റ്റാഗ്രാം പേജ്).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.