'രഞ്‍ജിനി + രഞ്‍ജിനി= രഞ്‍ജിനി!' ഇവരെന്താ ഡബിളോയെന്ന് ആരാധകര്‍- ഫോട്ടോകള്‍
ഗായികയായും നടിയായും ശ്രദ്ധേയയാണ് രഞ്‍ജിനി ജോസ്. മലയാളികളുടെ പ്രിയപ്പെട്ട അവതാരക രഞ്‍ജിനി ഹരിദാസും രഞ്‍ജിനി ജോസും വലിയ സുഹൃത്തുക്കളുമാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് ആണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. പേരിലെ സാമ്യം രൂപത്തിലുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
രണ്ടായിരത്തില്‍ ഫെമിന മിസ് കേരളയായാണ് രഞ്‍ജിനി ഹരിദാസ് ശ്രദ്ധേയയാകുന്നത്.
ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി.
രഞ്‍ജിനി ജോസ് ആകട്ടെ മേലാവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ കെ എസ് ചിത്രയ്ക്കൊപ്പം പാടിയാണ് 2000തില്‍ വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളില്‍ രഞ്‍ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നോറോളം സിനിമകളില്‍ രഞ്‍ജിനി ജോസ് പാടിയിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കളാണ് രഞ്‍ജിനി ഹരിദാസും രഞ്‍ജിനി ജോസും.
രഞ്‍ജിനി + രഞ്‍ജിനി= രഞ്‍ജിനി എന്നാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് രഞ്‍ജിനി ഹരിദാസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഇരുവരെയും കാണാൻ ഏകദേശം ഒരുപോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു.
ഡബിള്‍സ് എന്ന ഹാഷ്‍ടാഗും എഴുതിയിട്ടുണ്ട്.