നടി പ്രണിത സുഭാഷ് വിവാഹിതയായി
തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പ്രണിത സുഭാഷ് വിവാഹിതയായി. വ്യവസായി നിധിൻ രാജുവാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിന് ഉണ്ടായത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം.
കന്നട ചിത്രമായ പോകിരിയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് പ്രണിത.
സൂര്യയുടെ മാസ് എന്ന ചിത്രത്തിലെ നായികയെന്ന നിലയില്‍ മലയാളികള്‍ക്കും പരിചിതയാണ് പ്രണിത.
തമിഴില്‍ ഉദയൻ എന്ന സിനിമയിലൂടെയാണ് എത്തിയത്.
വ്യവസായിയായ നിധിൻ രാജുവുമായാണ് ഇപോള്‍ പ്രണിത വിവാഹിതയായിരിക്കുന്നത്.
പ്രണിതയുടെയും നിധിന്റെയും വിവാഹ ഫോട്ടോകള്‍ ഒട്ടേറെ താരങ്ങള്‍ ചെയ്‍തിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം.
അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയിലൂടെ പ്രണിത ഹിന്ദിയിലുമെത്തി.
വിവാഹ വാര്‍ത്ത പ്രണിത തന്നെയയായിരുന്നു എല്ലാവരെയും അറിയിച്ചത്.
വിവാഹിതയാകുന്ന കാര്യം അറിയിക്കാൻ വൈകിയതില്‍ പ്രണിത എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്‍തിരുന്നു.