'ഹലോ ഓ, നിങ്ങളാണോ സംസാരിക്കുന്നത്? എന്തൊക്കെയുണ്ട്?', ദുബായ്‍യില്‍ നിന്നുള്ള ഫോട്ടോകളുമായി കീര്‍ത്തി സുരേഷ്
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷയില്‍ തിളങ്ങി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദുബായ്‍യില്‍ നിന്നുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. രസകരമായ ക്യാപ്ഷനാണ് ഫോട്ടോയ്‍ക്ക് കീര്‍ത്തി സുരേഷ് എഴുതിയത്.
രംഗ് ദേ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു കീര്‍ത്തി സുരേഷ് ദുബായ്‍യില്‍ എത്തിയത്.
നിതിൻ ആണ് രംഗ് ദേയില്‍ നായകനാകുന്നത്.
രംഗ് ദേയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ സുഹൃത്തുക്കളുമൊത്ത് കീര്‍ത്തി സുരേഷ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.
കീര്‍ത്തി സുരേഷ് തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഹലോ ഓ, നിങ്ങളാണോ സംസാരിക്കുന്നത്? എന്തൊക്കെയുണ്ട്? എന്നാണ് കീര്‍ത്തി സുരേഷ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറാണ് കീര്‍ത്തി സുരേഷ് നായികയാകുന്ന രംഗ് ദേ.
കീര്‍ത്തി സുരേഷിന്റെ രംഗ് ദേ സംവിധാനം ചെയ്യുന്നത് വെങ്കി അത്‍ലൂരിയാണ്.
ലൊക്കേഷനില്‍ വെച്ച് ഉറങ്ങുന്ന കീര്‍ത്തി സുരേഷിന്റെ ഫോട്ടോ എടുത്ത സംവിധായകനെ ഓടിക്കുന്ന താരത്തിന്റെ വീഡിയോ ചര്‍ച്ചയായിരുന്നു.