കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജം!
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. ഒട്ടേറെ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളിലൂടെ ദേശീയ പുരസ്‍കാരം വരെ നേടിയിട്ടുണ്ട് കീര്‍ത്തി. ഹിറ്റുകള്‍ ഓരോന്നായി സ്വന്തമാക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ വിവാഹ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അച്ഛൻ സുരേഷ് കുമാര്‍ രംഗത്ത് എത്തിയതാണ് ഇപോള്‍ ചര്‍ച്ച. മൂന്ന് തവണത്തെയും വിവാഹ വാര്‍ത്ത വ്യാജമാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദെറുമായുള്ള വിവാഹ വാര്‍ത്ത തെറ്റാണെന്നാണ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മലയാളവും കടന്ന് തെലുങ്കിലും തമിഴിലുമൊക്കെ സജീവമായ നടിയാണ് കീര്‍ത്തി സുരേഷ്.
മഹാനടി എന്ന സിനിമയിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് കീര്‍ത്തി സുരേഷ്.
ഹിറ്റുകള്‍ ഒട്ടേറെ സ്വന്തമാക്കുകയും ചെയ്‍തു കീര്‍ത്തി സുരേഷ്.
ചലച്ചിത്രലോകത്തും പുറത്തും ഒരുപോലെ സൗഹൃദ് വലയങ്ങളുള്ള ആളാണ് കീര്‍ത്തി.
സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്യാറുമുണ്ട്.
കീര്‍ത്തി സുരേഷ് കലാലയകാലത്തെ സുഹൃത്തുക്കളുടെയൊക്കെ വിവാഹത്തിന് എല്ലാ തിരക്കും മാറ്റിവെച്ച് എത്താറുണ്ട്.
കീര്‍ത്തി സുരേഷിന്റെ സുഹൃത്തുക്കളും നടിയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് പറയാറുണ്ട്.
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദെറിന്റെ ഒപ്പമുള്ള ഫോട്ടോ പ്രചരിച്ചതോടെയാണ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വന്നത്.
എന്നാല്‍ ഇങ്ങനെ മൂന്നാം തവണയാണ് വാര്‍ത്ത വരുന്നതെന്നും വിവാഹ മോചനവാര്‍ത്തകളും ശരിയല്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.