'നീ ഒരു തുള്ളി മാത്രമല്ല, സമുദ്രം തന്നെയാണ്', ഫോട്ടോഷൂട്ട് പങ്കുവെച്ച് ദുര്‍ഗാ കൃഷ്‍ണ
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്‍ണ. വിമാനം എന്ന സിനിമയിലൂടെ നായികയായി എത്തിയ നടി. ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ദുര്‍ഗാ കൃഷ്‍ണയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.
വിമാനം എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ദുര്‍ഗാ കൃഷ്‍ണയുടെ തുടക്കം.
നടി എന്നതിനു പുറമേ നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധേയയാണ് ദുര്‍ഗാ കൃഷ്‍ണ.
ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ ദുര്‍ഗാ കൃഷ്‍ണയുടെ പുതിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാകുകയാണ്.
ദുര്‍ഗാ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
നീ സമുദ്രത്തിലെ ഒരു തുള്ളി മാത്രമല്ല, ഒരു തുള്ളിയിലെ മൊത്തം സമുദ്രമാണ് എന്ന റൂമിയുടെ വാക്കുകളാണ് ഒരു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഏകാന്തത അനുഭവിക്കരുത്, പ്രപഞ്ചം മുഴുവൻ നിങ്ങളുടെ ഉള്ളിലാണ് എന്ന റൂമിയുടെ വാക്കുകളും മറ്റൊരു ഫോട്ടോയ്‍ക്ക് ദുര്‍ഗാ കൃഷ്‍ണ ക്യാപ്ഷനായി എഴുതിയിരിക്കുന്നു.
അടുത്തിടെയാണ് ദുര്‍ഗാ കൃഷ്‍ണ സിനിമാ നിര്‍മാതാവ് അര്‍ജുൻ രവീന്ദ്രനുമായി വിവാഹിതയായത്.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ദുര്‍ഗാ കൃഷ്‍ണയുടെയും അര്‍ജുൻ രവീന്ദ്രന്റെയും വിവാഹം (ഫോട്ടോകള്‍ക്ക് കടപ്പാട് ദുര്‍ഗാ കൃഷ്‍ണയുടെ ഇൻസ്റ്റാഗ്രാം പേജ്).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.