ഇതാ വളരെ നേരത്തെ തന്നെ സൂര്യ മേനോന്റെ 'ഓണം ലുക്ക്', ഫോട്ടോകളുമായി ബിഗ് ബോസ് താരം
ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ താരമാണ് സൂര്യ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് സൂര്യ ബിഗ് ബോസിലേക്ക് എത്തിയതും. സൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സൂര്യയുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.
ബിഗ് ബോസിന്റെ തുടക്കത്തില്‍ അത്ര മികച്ച മത്സരാര്‍ഥിയായിരുന്നില്ല സൂര്യ മേനോൻ.
എന്നാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്താകുമ്പോള്‍ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു സൂര്യ മേനോൻ.
ബിഗ് ബോസിനകത്തും പുറത്തും സൂര്യക്ക് വിവാദങ്ങളെ നേരിടേണ്ടി വന്നിരുന്നു.
എല്ലാം ചിരിയോടെ നേരിട്ട സൂര്യ മേനോന്റെ പുത്തൻ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
സൂര്യ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഓണം ലുക്ക് എന്നാണ് സൂര്യ മേനോൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
സൂര്യ മേനോൻ എഴുതിയ ഒരു കഥ തമിഴ് സിനിമയായും എത്തുകയാണ്.
സൂര്യ മേനോൻ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
സൂര്യ മേനോൻ(ഫോട്ടോകള്‍ക്ക് കടപ്പാട് സൂര്യ മേനോന്റെ ഇൻസ്റ്റാഗ്രാം പേജ്).