'ഈ കാലത്തെ കുറിച്ച് നമ്മള്‍ സ്വപ്‍നം പോലും കണ്ടിരുന്നോ?, ഫോട്ടോഷൂട്ടുമായി സനൂഷ
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് സനൂഷ. ബാലതാരമായി വന്ന് മലയാളികളുടെ മുന്നില്‍ തന്നെ വളര്‍ന്ന നടി. സനൂഷയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സനൂഷ തന്നെ പങ്കുവെച്ച് തന്റെ പഴയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് സനൂഷ വെള്ളിത്തിരയിലെത്തിയത്.
കാശി എന്ന സിനിമയിലൂടെ തമിഴകത്തും എത്തി.
സനൂഷ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ സനൂഷയുടെ പുതിയ ഫോട്ടോകള്‍ ആണ് ചര്‍ച്ചയാകുന്നത്.
സനൂഷ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
നാമെല്ലാവരും ഇപ്പോൾ കടന്നുപോകുന്ന ഈ സമയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നോയെന്ന് സനൂഷ ചോദിക്കുന്നു.
സ്വപ്‍നങ്ങളിൽ പോലും ഇല്ല എന്നും ക്യാപ്ഷനായി സനൂഷ എഴുതുന്നു.
ശരീര ഭാരത്തെ കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം സനൂഷ രംഗത്ത് എത്തിയിരുന്നു.
ആരെയെങ്കിലും കളിയാക്കാൻ നിങ്ങൾ ചൊറിയുന്നവരാണെങ്കില്‍, ഒരു വ്യക്തിക്ക് നേരെ രണ്ട് വിരലുകൾ ചൂണ്ടിക്കാണിക്കുമ്പോൾ എല്ലായ്‌പ്പോഴും ഓർക്കുക. മൂന്ന് വിരലുകൾ നിങ്ങളിലേക്ക് ചൂണ്ടുന്നു. നിങ്ങൾ എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓര്‍ക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നായിരുന്നു സനൂഷ പറഞ്ഞത്.