'എന്റെ സുന്ദരമായ കുഞ്ഞുലോകം', ഇതാ ഇവിടെ കുടുംബത്തിനൊപ്പം രംഭ
ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. മലയാളത്തില്‍ സര്‍ഗമടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങളില്‍ നായികയായ നടി. ഒട്ടേറെ ഹിറ്റുകളാണ് രംഭ സ്വന്തമാക്കിയിട്ടുള്ളത്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രംഭ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മലയാള ചിത്രമായ സര്‍ഗത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
സര്‍ഗം റിലീസായ 1992ല്‍ തന്നെ ആ ഒക്കടി അഡക്കു എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി.
തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറി.
മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയക്കൊടി പാറിച്ച രംഭ 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി,
ഇന്ദ്രകുമാര്‍ പത്മനാതനുമായുള്ള വിവാഹം കഴിഞ്ഞാണ് രംഭ സിനിമയില്‍ നിന്ന് വിട്ടുനിന്നത്.
ഇന്ദ്രകുമാര്‍ പത്മനാതൻ- രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്.
രംഭയിപ്പോള്‍ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയിലാണ് സ്ഥിരതാമസം.
കുടുംബത്തിനൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ രംഭ പങ്കുവെച്ചിരിക്കുന്നത്.
എന്റെ സുന്ദരമായ കുഞ്ഞു ലോകം എന്നാണ് രംഭ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.