നടനെന്ന നിലയില്‍ ഒരുപാട് വളരാനുണ്ട്, അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ദേവ് മോഹൻ
അടുത്തിടെയാണ് സൂഫിയും സുജാതയും റിലീസ് ആയത്. സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദേവ്‍ മോഹൻ, അദിതി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഇഷ്‍ടപ്പെട്ടവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദേവ്‍ മോഹൻ.
സിനിമയില്‍ കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു ദേവ്‍ മോഹൻ എത്തിയത്. സിനിമ കണ്ടിട്ട് എല്ലാവരുടെ അഭിനന്ദനങ്ങള്‍ അറിയിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ് ദേവ്‍ മോഹൻ പറയുന്നത്.
സൂഫി കാണാൻ സമയം കണ്ടെത്തിയവര്‍ക്കും ഇഷ്‍ടപ്പെട്ട ഓരോരുത്തര്‍ക്കും നന്ദിയെന്ന് ദേവ് മോഹൻ പറയുന്നു.
ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് വളരാനും പഠിക്കാനുമുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന സ്‍നേഹവും ആശംസകളും എന്നെ കൂടുതല്‍ ഉത്സാഹഭരിതനാക്കുന്നു.
സംവിധായകനോടും മൊത്തം ടീമിനോടുമുള്ള നന്ദി എപ്പോഴും ഉണ്ടായിരിക്കുമെന്നും ദേവ് മോഹൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ജയസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ദേവ് മോഹന്റെ നായികയായി അദിതിയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.