Bigg Boss: നിമിഷയുടെ പുറത്താകലും ബിഗ് ബോസ് വീട്ടിലെ നാടകീയ രംഗങ്ങളും
കഴിഞ്ഞ രണ്ട് എപ്പിസോഡുകളില്‍ ശനിയാഴ്ച ബിഗ് ബോസ് (Bigg Boss) വീട്ടിനുള്ളിലെ വഴക്ക് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അവതാരകനായ മോഹന്‍ലാല്‍. റോബിനും റിയാസ് സലിമിനും അവസാന അവസരം നല്‍കുകയാണെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ ശനിയാഴ്ചത്തെ എപ്പിസോഡ് അവസാനിപ്പിച്ചത്. ഞായറാഴ്ച ബിഗ് ബോസ് വീട്ടില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികളുടെ ആഘോഷമായിരുന്നു. അതിനിടെ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. കുട്ടി അഖിലാണ് ഇത്തവണയും വീട്ടിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരാഴ്ചത്തെ ഇടവേളയിലാണ് അഖില്‍ വീട്ടിന്‍റെ ക്യാപ്റ്റനായി വീണ്ടും എത്തിയത്. അതിന് ശേഷമായിരുന്നു വീടിന് പുറത്ത് പോകാനുള്ള മത്സരാര്‍ത്ഥിയെ തെരഞ്ഞെടുത്തത്.
ലക്ഷ്മി പ്രിയ , നിമിഷ, റോണ്‍സണ്‍, ജാസ്മിന്‍, ഡോ.റോബിന്‍, ദില്‍ഷ, ബ്ലെസ്ലി എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ എവിക്ഷനില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍. എന്നാല്‍ ആ ആഴ്ച എവിക്ഷന്‍ നടന്നില്ല. പകരം രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ മോഹന്‍ലാല്‍ വീട്ടിനുള്ളിലേക്ക് കടത്തി വിട്ടു.
അതുവരെ ബിഗ് ബോസ് വീട്ടില്‍ സംഭവിക്കാത്ത പലതും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവോടെ വീട്ടിനുള്ളില്‍ സംഭവിച്ചു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ വിനയ് മാധവിനും റിയാസ് സലീമിനും എവിക്ഷന്‍ ലിസ്റ്റിലുള്ള ഒരു മത്സരാര്‍ത്ഥിയെ സംരക്ഷിക്കാനുള്ള അധികാരം ബിഗ് ബോസ് നല്‍കിയിരുന്നു.
ആദ്യം നിമിഷയെ സേവ് ചെയ്യാനായിരുന്നു റിയാസിന്‍റെയും വിനയ്‍യുടെയും തീരുമാനം. എന്നാല്‍, നിമിഷ നല്ലൊരു മത്സരാര്‍ത്ഥിയാണെന്നും അത്രയ്ക്ക് ശക്തയല്ലാത്ത ലക്ഷ്മി പ്രിയയെ സേവ് ചെയ്യുകയാണെന്നും ഇരുവരും തീരുമാനം മാറ്റി. ഇതോടെ ലക്ഷ്മി പ്രിയ എവിക്ഷനില്‍ നിന്നും പുറത്തായി.
കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്ന എവിക്ഷന്‍ ഇന്നലെ വീണ്ടും പരിഗണിക്കപ്പെട്ടു. ലക്ഷ്മി പ്രിയയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ സേവ് ചെയ്തതിനാല്‍ ബാക്കി ആറ് പേരായിരുന്നു ഈ ആഴ്ച എവിക്ഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ആരും പുറത്ത് പോയില്ലെന്നും അതിനാല്‍ ഇത്തവണ ഒരാള്‍ എന്തായാലും പുറത്ത് പോകുമെന്നായിരുന്നു മോഹന്‍ലാല്‍ എവിക്ഷനെ കുറിച്ച് പറഞ്ഞത്.
തുടര്‍ന്ന് നിമിഷ, റോണ്‍സണ്‍, ജാസ്മിന്‍, ഡോ.റോബിന്‍, ദില്‍ഷ, ബ്ലെസ്ലി എന്നിവരോട് ഗാര്‍ഡന്‍ ഏരിയയിലേക്ക് പോകാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. എവിക്ഷനില്‍ ഉള്‍പ്പെട്ട ആറ് പേരും രണ്ട് ഗ്രൂപ്പുകളായാണ് വീട്ടിനുള്ളില്‍ കളിക്കുന്നതെന്ന് മോഹന്‍ലാല്‍ നിരീക്ഷിച്ചു.
ഗ്രൂപ്പുകളായി തന്നെ ഇരിക്കാന്‍ അവരോട് ബിഗ് ബോസും നിര്‍ദ്ദേശിച്ചു. ബ്ലെസ്ലി, ദില്‍ഷ, ഡോ.റോബിന്‍ എന്നിവര്‍ മരച്ചുവട്ടിലും ജാസ്മിന്‍, നിമിഷ, റോണ്‍സണ്‍ എന്നിവര്‍ പച്ച സോഫയിലും ഇരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെ പേര് വിളിക്കുമ്പോള്‍ ആരുടെ ബോക്സാണോ തുറക്കാന്‍ പറഞ്ഞത് അത് തുറക്കണമെന്ന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചു.
ഈ സമയം എന്താണ് പുറത്ത് സംഭവിക്കുന്നതെന്ന ആകാംഷയോടെ വീട്ടിനുള്ളില്‍ സൂരജ്, ധന്യ, സുചിത്ര, ലക്ഷ്മി പ്രിയ, അഖില്‍, അപര്‍ണ, വിനയ് മാധവ്, റിയാസ് സലിം, എന്നിവര്‍ ഇരിപ്പുണ്ടായിരുന്നു. ബിഗ് ബോസ് ആദ്യം ദില്‍ഷയോട് റോബിന്‍റെ ബോക്സ് തുറക്കാന്‍ പറഞ്ഞു. റോബിന്‍ സേവ്.
രണ്ടാമത് നിമിഷയുടെ ഊഴമായിരുന്നു. റോണ്‍സണിന്‍റെ ബോക്സായിരുന്നു നിമിഷ തുറന്നത്. താന്‍ പുറത്തേക്കാണ് എന്ന തരത്തിലായിരുന്നു ഈ സമയം റോണ്‍സണിന്‍റെ മുഖഭാവം. കഴിഞ്ഞ എപ്പിസോഡില്‍ റോണ്‍സണ്‍ നിശബ്ദനായിരുന്നുവെന്നും സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ റോണ്‍സണെ പലപ്പോഴും കാണാറില്ലെന്നും ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ കഴിഞ്ഞ ആഴ്ചയില്‍ പരാതിപ്പെട്ടിരുന്നു.
അതിനാല്‍ ഇത്തവണ പുറത്ത് പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന റോണ്‍സണെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നിമിഷ, 'Ronson you are saved' എന്ന് പറഞ്ഞ് നിമിഷ, സേവ് കാര്‍ഡ് ഉയര്‍ത്തി കാണിച്ചു. 'O my god' എന്ന് പറഞ്ഞുകൊണ്ട് റോണ്‍സണ്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. ഈ സമയം വീട്ടിനുള്ളില്‍ നിന്ന് സുചിത്ര, റോണ്‍സണ് നേരെ വിക്റ്ററി ചിഹ്നം ഉയര്‍ത്തി.
തുടര്‍ന്ന് ബ്ലെസ്ലി, ദില്‍ഷയുടെ ബോക്സ് തുറന്നു. ദില്‍ഷയും സേവ്. രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്നും റോണ്‍സണെത്തി. ജാസ്മിന്‍റെ ബോക്സായിരുന്നു റോണ്‍സണോട് തുറക്കാന്‍ പറഞ്ഞത്. ബോക്സിന് മുന്നിലെത്തിയ റോണ്‍സണ്‍ കുരിശ് വരച്ചാണ് ജാസ്മിന്‍റെ ബോക്സ് തുറന്നത്. റോണ്‍സണിന്‍റെ പ്രവര്‍ത്തി കണ്ട് ജാസ്മിന്‍ 'എന്തുവാടേയിത്' എന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു.
ബോക്സ് തുറന്ന റോണ്‍സണ്‍ നാടകീയമായി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ജാസ്മിന്‍റെ കാര്‍ഡുയര്‍ത്തി. 'Jasmin Saved'. നിമിഷ കൈ അടിച്ച് കൊണ്ടായിരുന്നു ജാസ്മിന്‍റെ സേവ് കാര്‍ഡിനെ വരവേറ്റത്. എന്നാല്‍, ജാസ്മിനില്‍ നിന്ന് യാതൊരു സന്തോഷ പ്രകടനവും ഉണ്ടായില്ല. ഈ സമയം ബിഗ് ബോസ് ഡോ.റോബിനോട് ബ്ലെസ്ലിയുടെ ബോക്സ് തുറക്കാന്‍ ആവശ്യപ്പെട്ടു.
ബോക്സ് തുറന്നതും സേവ്ഡ് എന്ന് പറഞ്ഞ് ഒരു നിമിഷാര്‍ദ്ധത്തിന് പോലും ഇടനല്‍കാതെ റോബിന്‍ കാര്‍ഡ് ഉയര്‍ത്തി. യാതൊരു ഭാവമാറ്റവുമില്ലാതെയായിരുന്നു ബ്ലെസ്ലി അത് ശ്രദ്ധിച്ചത്. അവസാനത്തെ കാര്‍ഡെഡുക്കാന്‍ ജാസ്മിനെ ബിഗ് ബോസ് വിളിക്കും മുന്നേ ' I am, I am ready to leave' എന്ന് നിമിഷ, ജാസ്മിനോട് പറഞ്ഞു. എന്നാല്‍, നിമിഷ പുറത്ത് പോകും എന്ന് ആധിയിലായിരുന്നു ജാസ്മിന്‍റെ ഇരിപ്പ്.
ഈ സമയം അങ്ങനെ ഉണ്ടാകില്ലെന്ന് റോണ്‍സണ്‍ അഭിപ്രായപ്പെട്ടു. അയാള്‍ക്ക് അതിനൊരു കാരണമുണ്ടായിരുന്നു. ബിഗ് ബോസ് അമ്പതാം ദിവസത്തിലേക്ക് കടന്ന ദിവസമായിരുന്നു ഇന്നലെ. അന്ന് തന്നെ ഒരാളെ പുറത്താക്കാന്‍ വഴിയില്ലെന്നായിരുന്നു റോണ്‍സണിന്‍റെ നിരീക്ഷണം. നിമിഷ ആ സമയവും റോണ്‍സണോട് 'I am ready to go.' എന്ന് പറഞ്ഞു കൊണ്ടിരുന്നു.
ഇന്ന് എന്തായാലും ഒരാള്‍ പുറത്ത് പോകുമെന്ന് മോഹന്‍ലാല്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നു. മറ്റ് അഞ്ച് പേരും സേവ് ആയിക്കഴിഞ്ഞു. ഇനി ഒരു കാര്‍ഡ് മാത്രമാണ് എടുക്കാന്‍ ബാക്കിയുള്ളത്. അത് നിമിഷയുടെതായിരുന്നു. താന്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന നിമിഷ, ജാസ്മിനോടും റോണ്‍സണോടും പറഞ്ഞുകൊണ്ടേയിരുന്നു.
ഇതിനിടെ നിശബ്ദയായിരുന്ന ജാസ്മിനോട്, ബിഗ് ബോസ് നിമിഷയുടെ ബോക്സ് തുറക്കാനാവശ്യപ്പെട്ടു. ജാസ്മിന്‍ ബോക്സിനടുത്തേക്ക് നീങ്ങിയപ്പോള്‍ "They are ready to open the door Jasmin" എന്ന് നിമിഷ വിളിച്ച് പറഞ്ഞു. ശബ്ദം കേട്ട ഭാഗത്തേക്ക് ജാസ്മിന്‍ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. ഈ സമയം വീട്ടിനുള്ളില്‍ ആശങ്കയോടെ ഇരിക്കുന്ന റിയാസിന്‍റെയും വിനയ് മാധവിനെയും കാണാമായിരുന്നു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ വീട്ടിലേക്ക് വരുമ്പോള്‍ ജാസ്മിനാണ് തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയെന്നാണ് റിയാസ് സലീം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ജാസ്മിന്‍റെ സുഹൃത്തായ നിമിഷയേയും തനിക്ക് ഇഷ്ടമാണെന്നും അയാള്‍ പറഞ്ഞിരുന്നു.
തനിക്ക് ബിഗ് ബോസ് വീട്ടില്‍ ഒരു ക്രഷ് ഉണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനയ് മാധവ് ബിഗ് ബോസ് വീട്ടിനുള്ളില്‍ കയറിയത്. വീട്ടിലെത്തിയ രണ്ടാം ദിവസം തന്നെ വിനയ് മാധവ് തന്‍റെ ക്രഷാരാണെന്ന് വ്യക്തമാക്കി. അത് നിമിഷയായിരുന്നു. ഈ വ്യക്തമാക്കലിനിടെ നമ്മള്‍ ഒരേ വേവ് ലംഗ്ത്താണെന്നായിരുന്നു ഡോ.റോബിന്‍, വിനയ് മാധവിനോട് പറഞ്ഞത്. ഒരു കള്ളന് ഒരു കള്ളനെ കണ്ടാല്‍ മനസിലാകുമെന്നും റോബിന്‍ അന്ന് വിനയ് മാധവിനോട് അന്ന് പറഞ്ഞിരുന്നു.
ഈ അന്തഃസംഘര്‍ഷത്തിടെയായിരുന്നു ജാസ്മിന്‍, നിമിഷയുടെ ബോക്സ് തുറക്കാനായി പോയത്. ബോക്സ് തുറന്ന് കാര്‍ഡ് എടുത്ത ജാസ്മിന്‍ നിശബ്ദയായി ഒരു നിമിഷം , നിമിഷയെ നോക്കി. 'It's Ok' എന്ന് നിമിഷ പറയുന്നതിനിടെ ബ്ലെസ്ലി, ജാസ്മിന് സമീപത്തേക്കായി വന്നു.
എന്നാല്‍ ' Go, Don't, Don't Go. I will do it' എന്ന് പറഞ്ഞ് ജാസ്മിന്‍, ബ്ലെസ്ലിയെ അവിടെ നിന്നും പറഞ്ഞയച്ചു. 'Nimisha Evicted'എന്നെഴുതിയ കാര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്നതിന് മുമ്പ് തന്നെ കീറിക്കളഞ്ഞു. ഈ സമയം ' എന്ത് ഞാന്‍ കണ്ടില്ലെടീ' എന്നായിരുന്നു നിമിഷയുടെ പ്രതികരണം. ഈ സമയം കീറിയ കാര്‍ഡ് ഒന്നിച്ച് വച്ച് 'എവിക്റ്റഡ്' എന്ന് ജാസ്മിന്‍ വിളിച്ച് പറഞ്ഞു.
'It's Okey' എന്ന് മാത്രമായിരുന്നു നിമിഷയുടെ പ്രതികരണം. പെട്ടെന്ന് തന്നെ ബിഗ് ബോസ് വീട് ശ്മശാനമൂകമായി. വീട്ടിനുള്ളില്‍ റിയാസ് സലിം സങ്കടം സഹിക്കവയ്യാതെ കരയുന്നുണ്ടായിരുന്നു. അഖില്‍ വാപ്പോത്തിയിരുന്നു. സൂരജ് കണ്ണുതുടയ്ക്കുന്നതും കാണാമായിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു ജാസ്മിന്‍, നിമിഷയുടെ സമീപത്തേക്ക് വന്നത്.
'This is am doing the second time' എന്ന് ജാസ്മിന് നിമിഷയോടെന്നില്ലാതെ പറഞ്ഞു. സാരമില്ലെന്ന് പറഞ്ഞ് നിമിഷ, ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ജാസ്മിന് തന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 'നീ ഇങ്ങനെ കരഞ്ഞാല്‍ I con't Leave' നിമിഷ പറഞ്ഞെങ്കിലും ജാസ്മിന് സ്വയം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു.
ബിഗ് ബോസ് വീട്ടില്‍ വച്ച് സുഹൃത്തുക്കളായതായിരുന്നു ഇരുവരും. You are the Strongest person, you can't cry.. നിമിഷ തന്നാലാവും വിധം ജാസ്മിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടങ്ങോട്ട് ബിഗ് ബോസ് വീട്ടില്‍ കൂട്ടക്കരച്ചിലായിരുന്നു. റോണ്‍സണും ദില്‍ഷയും പിന്നാലെ ബ്ലെസ്ലിയും ജാസ്മിനെ സമാധാനിപ്പിക്കാനെത്തി.
പുറത്തിറങ്ങില് ജാസ്മിന്‍റെ പാട്ണറോട് എന്തു പറയണമെന്ന് നിമിഷ ചോദിച്ചെങ്കിലും കരച്ചിലിനിടെ ജാസ്മിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. തനിക്കും നിമിഷയോടൊപ്പം പുറത്തേക്ക് പോകണമെന്ന് ജാസ്മിന് വാശിപിടിച്ചപ്പോള്‍ അങ്ങനെ പറയല്ലേയെന്ന് പറഞ്ഞ് നിമിഷ തന്‍റെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു. എന്നെക്കാളും ഇവിടെ നിക്കാന്‍ ബെറ്റര്‍ നീയെണെന്ന് ജാസ്മിന്. നിമിഷയോട് പറഞ്ഞു.
നീ വിജയിച്ച് വാ... നിന്നെ കാത്ത് പുറത്ത് ഞാന്‍ നിക്കാം. കരയാതെ എന്നൊക്കെ നിമിഷ, ജാസ്മിനെ ആശ്വസിപ്പിക്കാനായി പറയുന്നുണ്ടായിരുന്നു. ഇതിനിടെ ബിഗ് ബോസിന്റെ അനൗണ്‍സ്മെന്റ് വന്നു. ' നിമിഷ, നിങ്ങള്‍ എന്നന്നേക്കുമായി ഈ ബിഗ് ബോസ് വീടിനോട് യാത്രപറയുകയാണ്. അകത്ത് പോയി ബാക്കിയുള്ളവരോടും യാത്ര പറഞ്ഞ് എത്രയും വേഗം പ്രധാന വാതിലിലൂടെ പുറത്തേക്ക് വരിക'.
ഈ സമയം അകത്തുള്ളവരെല്ലാം ഗാര്ഡനേരിയയിലേക്ക് വന്നു. റിയാസ് സലീം വന്നുടനെ നിമിഷയെ ആലിംഗനം ചെയ്തു. ജാസ്മിനെ പോലെ തന്നെ അയാളും നിമിഷയെ കെട്ടിപ്പിടിച്ച് കരയാനാരംഭിച്ചു. എനിക്ക് നിന്നെ സേവ് ചെയ്യാമായിരുന്നെന്നും എന്നാല്‍ എനിക്ക് തെറ്റ് പറ്റിയെന്നും റിയാസ് കരച്ചിലിനിടയിലും ഗദ്ഗദകണ്ഠനായി.
ബാക്കി മത്സരാര്‍ത്ഥികളോട് യാത്ര പറയാനെത്തിയ നിമിഷയോട് ഗുരുത്വമുണ്ടാകട്ടെയെന്ന് ലക്ഷ്മി പ്രിയ ആശംസിച്ചു. റോബിന്‍ ഷേക്ക് ഹാന്റ് നല്‍കാനെത്തിയ നിമിഷ റോബിനെ നോക്കി ചിരിച്ചു. ശേഷം ഇരുവരും ആലിംഗനം ചെയ്തു. നന്നായി കളിക്കൂവെന്ന് നിമിഷ ഇതിനിടെ റോബിന്‍ ആശംസ നേര്‍ന്നു. നീ പുറത്തിറങ്ങുമ്പോള്‍ ചീത്ത വിളിക്കാന്‍ ഞാന്‍ റെഡിയായിട്ട് പുറത്തുണ്ടാവുമെന്ന് നിമിഷ റോബിനോട് പറഞ്ഞു.
തുടര്‍ന്ന് വീട്ടിനുള്ളിലെ ഓരോ മത്സരാര്‍ത്ഥിയോടും നിമിഷ കെട്ടിപ്പിടിച്ച് തന്നെ യാത്ര ചോദിച്ചു. ജാസ്മിനെ കൊണ്ട് വിഷമിക്കേണ്ടെന്നും താന്‍ അവളെ നോക്കിക്കൊള്ളാമെന്നും ദില്‍ഷ, നിമിഷയ്ക്ക് വാക്കുകൊടുത്തു. അത് മാത്രമാണ് തന്‍റെ സങ്കടമെന്നും ഈ സമയം നിമിഷ പ്രതികരിച്ചു.
ജാസ്മിനോട് നന്നായി കളിക്കണമെന്ന് നിമിഷ ആശംസിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്നായിരുന്നു ജാസ്മിന്‍റെ മറുപടി. ഒരാഴ്ചയ്ക്കുള്ളില്‍ താനും പുറത്തിറങ്ങുമെന്ന് ജാസ്മിനും പറഞ്ഞു. റോബിന്‍റെ വീട്ടില്‍ തുടരുമ്പോള്‍ മറ്റുള്ളവര്‍ പുറത്ത് പോകുന്നത് ശരിയല്ലെന്ന് ജാസ്മിന് വീണ്ടും പറഞ്ഞു. എന്നാല്‍ ഇത് കളിയാണെന്നായിരുന്നു നിമിഷയുടെ മറുപടി. നിനക്ക് വേണ്ടി ഞാന്‍ പുറത്ത് കാത്ത് നില്‍ക്കുമെന്നും നന്നായി കളിക്കണമെന്നും നിമിഷ വീണ്ടും ജാസ്മിനോടായി പറഞ്ഞു.
തുടര്‍ന്ന് എല്ലാവരും സെല്‍ഫിക്ക് പോസ് ചെയ്തു. ബിഗ് ബോസിന്റെ അടങ്ങ വാതില്‍ തുറന്നു. നിമിഷ പുറത്തേക്ക്. നിമിഷ വാതില്‍ കടന്ന് പോയതും. ജാസ്മിന് കരഞ്ഞുകൊണ്ട് നിലത്തിരുന്നു. സുചിത്ര ആശ്വസിപ്പിക്കാനായെത്തി. റോണ്‍സണും ജാസ്മിനെ അകത്തേക്ക് പോകാനായി നിര്‍ബന്ധിച്ചു. അപ്പോഴൊക്കെ ജാസ്മിന് നിലത്ത് കുത്തിയിരുന്ന് ഏങ്ങലടിച്ച് കരയുകയായിരുന്നു.
മോഹന്‍ലാലിന് മുന്നില്‍ വച്ച്, ജാസ്മിന് ഈ ഷോ ജയിക്കണം എനിക്ക് വേണ്ടിയെങ്കിലും എന്ന് നിമിഷ പറഞ്ഞു. വീണ്ടും ഒരു യാത്രയയപ്പിന് മോഹന്‍ലാല്‍ അവസരമുണ്ടാക്കിയപ്പോള്‍ റിയാസിനോട് തന്‍റെ സേവ് ചെയ്യാത്തതില്‍ കുറ്റബോധം തോന്നരുതെന്ന് പറഞ്ഞുകൊണ്ടാണ് നിമിഷ തുടങ്ങിയത്.
എനിക്ക് വേണ്ടി നീ ഇത് ജയിക്കണമെന്ന് നിമിഷ ജാസ്മിനോട് ആവശ്യപ്പെട്ടു. Fight. You are my fighter. അത് പോലെ പൂമ്പാറ്റ എന്ന് പേരിട്ട ചെടിയെ ജാസ്മിന്‍റെ മിന്നുമോള് എന്ന ചെടിക്കൊപ്പം നോക്കണമെന്നും നിമിഷ ആവശ്യപ്പെട്ടു. റോണ്‍സണോട്, ജാസ്മിനെ നോക്കിക്കോളാനും ആവശ്യപ്പെട്ട നിമിഷ വീട്ടില്‍ നിന്നും എന്നന്നേക്കുമായി പുറത്ത് പോയി.
ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞതനുസരിച്ച് റോബിനും റിയാസ് സലിമും വീണ്ടും ജയിലിലായി. പഴയ് മുത്ത് മാല ഇരുവരും ചേര്‍ന്ന് കോര്‍ക്കണം. പിന്നേറ്റ് നേരം പുലരും മുമ്പ് ഇരുവരും വിധി പ്രകാരം മാല കോര്‍ത്ത് തീര്‍ക്കണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടു.