മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്. പതിനേഴാമത് കേരളം...
കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത്. ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്ത് 10,37,912 രോഗികളാണുള്ളത്. 6,53,118 പേർ രോഗമുക്തി നേടിയപ്പോൾ 26,258 പേർ മരണത്തിന് കീഴടങ്ങി. ഗ്രാമങ്ങളിലേക്കും മറ്റ് പ്രാന്തപ്രദേശങ്ങളിലേക്കും രോഗവ്യാപനമുണ്ടാതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്. 2,92,589 രോഗ ബാധിതരാണ് മഹാരാഷ്ട്രയിലുള്ളത്. തമിഴ്നാട്ടിലാകട്ടെ 1,60,907 പേരും. 11,452 മഹാരാഷ്ട്രയിൽ മരണമടഞ്ഞപ്പോൾ തമിഴ്നാട്ടിൽ 2,315 മരണത്തിന് കീഴടങ്ങി. എന്നാൽ 46,420 രോഗികൾ മാത്രമുള്ള ഗുജറാത്തിൽ 2,108 പേർ മരണമടഞ്ഞു. ദില്ലിയിൽ 1,20,107 രോഗികളാണുള്ളത്. 3,571 പേർ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ പതിനേഴാമതാണ് കേരളം. 11,066 പേർക്കാണ് ഇന്നലത്തെ കണക്കനുസരിച്ച് രോഗബാധ സ്ഥിരീകരിച്ചത്. 38 പേർ മരണത്തിന് കീഴടങ്ങി.
ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുന്ന ബന്ധുക്കളും ആരോഗ്യ പ്രവർത്തകരും.
ദില്ലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുന്ന ഡ്യൂട്ടി നഴ്സ്.
ദില്ലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നയാൾ
കൊവിഡ് ബാധിച്ച് മരിച്ച മണിനഗറിലെ ശ്രീ സ്വാമിനാരായണൻ ഗാഡി സൻസ്ഥാനിലെ പ്രധാന പുരോഹിതനായ പുരുഷോത്തം പ്രിയദാസ്ജി മഹാരാജിന്റെ അന്ത്യകർമങ്ങൾ അഹമദാബാദിൽ നടത്തുമ്പോൾ ചിതയ്ക്ക് ചുറ്റും കൂടിയിരിക്കുന്ന ഭക്തർ.
അഹമ്മദാബാദിൽ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ഒരു കുട്ടിയിൽ നിന്നും സ്രവം ശേഖരിക്കുന്ന ആരോഗ്യപ്രവർത്തകൻ
ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ശവസംസ്കാരത്തിന് മുമ്പ് പ്രാർത്ഥിക്കുന്ന ബന്ധുക്കൾ
കൊൽക്കത്തിൽ കൊവിഡ് പരിശോധനയ്ക്കായി ഒരു പെൺകുട്ടിയിൽ നിന്നും സ്രവം ശേഖരിക്കുന്ന ആരോഗ്യപ്രവർത്തകൻ
കൊൽക്കത്തിൽ കൊവിഡ് പരിശോധനയ്ക്കായി ഒരു സ്ത്രീയിൽ നിന്നും സ്രവം ശേഖരിക്കുന്ന ആരോഗ്യപ്രവർത്തകൻ
ദില്ലിയിലെ ഒരു ആത്മീയ സംഘടന നിർമ്മിച്ച കൊറോണ വൈറസ് കെയർ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്ന കാർഡ്ബോർഡിൽ തയ്യാറാക്കിയ ഡിസ്പോസിബിൾ കട്ടിലുകൾ.
മുംബയിലെ ഒരു ചേരിയിലെ താമസക്കാരുടെ താപനില പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകർ. തന്റെ ഊഴം കാത്തു നിൽക്കുന്ന സ്ത്രീയെയും ചിത്രത്തിൽ കാണാം
കൊവിഡ് വ്യാപനത്തെ തുടർന്ന് കൊൽക്കത്തിൽ നടക്കേണ്ടിയിരുന്ന രഥയാത്ര മുടങ്ങിയതിന്റെ വിഷമത്തിൽ കരഞ്ഞ് പ്രാർത്ഥിക്കുന്ന ഹിന്ദു ഭക്തൻ
ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ആരോഗ്യ പ്രവർത്തകർ.
ദില്ലിയിലെ ഒരു സ്കൂളിൽ സജ്ജീകരിക്കുന്ന മെഡിക്കൽ ക്യാമ്പിൽ കൊവിഡ് പരിശോധനയ്ക്കു എത്തിയ സ്ത്രീയിൽ നിന്നും സ്രവം ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകൻ
മുംബൈയിലെ ഒരു ചേരി പ്രദേശത്ത് സജ്ജീകരിച്ച മെഡിക്കൽ ക്യാമ്പിൽ കൊവിഡ് പരിശോധനയ്ക്ക് ആളുകൾ എത്തുന്നതിനു വേണ്ടി കാത്തു നിൽക്കുന്ന ആരോഗ്യ പ്രവർത്തകൻ
മുംബൈയിലെ ഒരു ചേരിയിൽ വീടുകൾ ലക്ഷ്യമാക്കി താമസക്കാരുടെ താപനില പരിശോധിക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകൻ
ദില്ലിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകൻ
ദില്ലിയിലെ ഒരു ശ്മശാനത്തിൽ നിന്നുള്ള കാഴ്ച. കൊവിഡ് ബാധിച്ച് മരിച്ച തന്റെ അച്ഛനെ സംസ്കരിക്കുന്നതിന് മുമ്പ് ഒരു നോക്ക് കാണണമെന്നാവശ്യപ്പെട്ട് കരയുന്ന യുവാവിനെ ആശ്വസിപ്പിക്കുന്ന ആരോഗ്യ പ്രവർത്തകർ.
കൊവിഡ് ബാധിച്ച് മരിച്ചവർക്ക് സംസ്കാരത്തിനും മുമ്പ് പ്രാർത്ഥന നൽകുന്ന ബന്ധുക്കളും ആരോഗ്യ പ്രവർത്തകരു
മുംബൈയിലെ ഒരു ശ്മശാനത്തിൽ നിന്നുള്ള കാഴ്ച. കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കുന്ന ആരോഗ്യ പ്രവർത്തകന്
ദില്ലിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീ പ്രാർത്ഥിക്കുന്നു.