'മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ', ഉദയനാണ് താരത്തിലെ ഡയലോഗ് പൊളിച്ചടുക്കുന്ന ചിത്രങ്ങള്‍
''മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ?''-ഉദയനാണ് താരത്തില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രം ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തോട് ചോദിക്കുന്ന ഈ ഡയലോഗില്‍ ഒരു കഥയുമില്ലെന്ന് പറയുകയാണ് റഷ്യന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ വദിം ആന്‍ഡ്രീവ്. 36 കാരനായ വദിമിന്റെ മുന്നില്‍ ചെന്നിരുന്നാല്‍, മറ്റൊന്നുമില്ലെങ്കിലും ഒരു കാര്യം ഉറപ്പിക്കാം, മേക്കപ്പിനൊന്നും ഒരു പരിധിയുമില്ല.
സംശയമുള്ളവര്‍ ഇനി പറയുന്ന ചിത്രങ്ങള്‍ ഒന്നു നോക്കൂ. മേക്കപ്പ് ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ളതാണ് ഈ ചിത്രങ്ങള്‍.
ഇവരെല്ലാം വദിമിന്റെ ക്ലയന്റുകളാണ്. പല പ്രായത്തിലുള്ളവര്‍. ആണും പെണ്ണും.
സെലബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ വദിമിനെ തേടി ചെല്ലുന്നത് വെറുതെയല്ല.
16 വര്‍ഷം മുമ്പ് മേക്കപ്പ് രംഗത്തേക്ക് തിരിഞ്ഞതാണ് വദിം. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗ് ആസ്ഥാനമായാണ് വദിമിന്റെ പ്രവര്‍ത്തനം.
മുന്നിലെത്തുന്നവരുടെ പ്രായവും ഗ്ലാമറും മാറ്റിത്തീര്‍ക്കുന്നതാണ് വദിമിന്റെ മേക്കപ്പ്.
ചുളിവാണ് വദിമിന്റെ പ്രധാന വിഷയം. അതിനുള്ള മേക്കപ്പാണ് അയാളുടെ പ്രധാന ആയുധം.
മുഖത്തെ ചുളിവുകള്‍ മേക്കപ്പിലൂടെ മായ്ക്കുന്നതോടെ ആളുകളുടെ രൂപം തന്നെ മാറുമെന്നാണ് വദിമിന്റെ പക്ഷം.
മുഖത്തെ ഇരുണ്ട പാടുകള്‍ മായ്ക്കാന്‍ വിദഗ്ധനാണ് ഇദ്ദേഹം.
ചുളിവുകളും കറുത്ത പാടുകളും വരകളും മാറുന്നതോടെ ആളു മാറുമെന്ന് പറയുന്നു, വദിം.
ഈ ചിത്രങ്ങളില്‍ നല്ല പ്രായമുള്ളവരുണ്ട്. മുഖത്ത് ചുളിവുകളും പാടുകളുമുള്ളവര്‍. അവരാകെ മാറുന്നത് നോക്കൂ.
ചെറുപ്പക്കാരുടെയും മുഖസൗന്ദര്യം മാറ്റിമറിയും, വദിമിന്റെ മുന്നില്‍ പെട്ടാല്‍.
എന്നാലും, ഈ ഫോട്ടോകള്‍ക്ക് പറയാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്, ഫോട്ടോഷോപ്പ്!
ഫോട്ടോകള്‍ ഒന്നു കൂടി മികവുറ്റതാക്കാന്‍ അത്യാവശ്യം ഫോട്ടോഷോപ്പ് സൂത്രങ്ങള്‍ വദിം ഉപയോഗിക്കുന്നു.
എന്നാല്‍, ഫോട്ടോഷോപ്പ് അത്ര കാര്യമായൊന്നും ഉപയോഗിക്കുന്നില്ലെന്നു പറയുന്നു, വദിം. നിറം കൃത്യമാക്കാനും തിളക്കം കൃത്യമാക്കാനുമാണ് ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നത് എന്നു പറയുന്നു അയാള്‍.