അറിഞ്ഞോ, നമ്മുടെ സ്വന്തം കായം ഒരു വിദേശിയാണ്!
ഇന്ത്യയില്‍ കായം കൃഷിയുണ്ടോ? ഉണ്ട് എന്നാണ് കരുതിയതെങ്കില്‍, തെറ്റി. ഇത്രകാലവും കായം വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.
ഇന്ത്യയില്‍ കായം കൃഷിയുണ്ടോ? ഉണ്ട് എന്നാണ് കരുതിയതെങ്കില്‍, തെറ്റി. ഇത്രകാലവും കായം വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.
എന്നാല്‍, കായം ഇപ്പോഴതാ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
പാലമ്പൂരിലെ സിഎസ്‌ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോസോഴ്‌സ് മുന്‍കൈയിലാണ് ഹിമാചല്‍ പ്രദേശില്‍ ഈ കൃഷി ആരംഭിച്ചത്.
കായം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. കായമില്ലാത്ത വീടുകള്‍ ഇന്ത്യയില്‍ കുറവാണ്. നമ്മുടെ വിഭവങ്ങളുടെ അനിവാര്യ ഘടകം.
1200 മെട്രിക് ടണ്‍ കായമാണ് അഫ്ഗാനിസ്താന്‍, ഇറാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്. അതായത്, 600 കോടിയുടെ കായം.
ലോകത്തുല്‍പ്പാദിപ്പിക്കുന്ന കായത്തിന്റെ 40 ശതമാനവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ജര്‍മനിയിലേക്കും കായം ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷ്യവസ്തുവായല്ല, കീടനാശിനിക്കായാണ് അവിടെ കായം ഉപയോഗിക്കുന്നത്.
ഈ സാഹചര്യത്തിലാണ്, കായം കൃഷി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ വളരില്ല എന്നു കരുതിയിരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് അങ്ങനെ ഇവിടെയും വരുന്നത്.
നമ്മുടെ വിഭവങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കായം. ഹീംഗ് എന്നും ആസഫോറ്റിഡ എന്നും പേരുണ്ട്.
ഒക്‌ടോബര്‍ 15 ന് ഹിമാചല്‍ പ്രദേശിലെ ലാഹോള്‍ താഴ്വരയിലെ ക്വാരിംഗ് ഗ്രാമത്തിലാണ് ആദ്യത്തെ തൈ നട്ടത്. അഞ്ച് ഹെക്ടര്‍ നിലത്താണ് കായം കൃഷി ആരംഭിച്ചത്.
300 ഹെക്ടര്‍ സ്ഥലത്തേക്ക് അഞ്ചു വര്‍ഷത്തിനകം കൃഷി വ്യാപിപ്പിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിക്കുന്നത്.
കായം ഇന്ത്യയില്‍ വളരാത്തത് ഇവിടത്തെ കാലാവസ്ഥാ പ്രശ്‌നം കാരണമാണ്.
ലഡാക്ക് പോലെ നല്ല തണുപ്പുള്ള, ഭൂമിശാസ്ത്രപരമായ പ്രത്യേക സ്വഭാവമുള്ള മണ്ണിലാണ് ഇതു വളരുക.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് കായം കൃഷി ചെയ്യുന്നതിനായി ഹിമാചല്‍ പ്രദേശിലെ കാര്‍ഷിക മന്ത്രാലയവുമായി സിഎസ്‌ഐആര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
മേഖലയിലെ ഏഴ് കര്‍ഷകര്‍ക്ക് ഹിമാചല്‍ പ്രദേശിലെ കാര്‍ഷിക വകുപ്പ് കായം വിത്ത് വിതരണം ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 942 കോടി രൂപ ചെലവഴിച്ച് രാജ്യം കഴിഞ്ഞ വര്‍ഷം 1,500 ടണ്‍ അസംസ്‌കൃത കായം ഇറക്കുമതി ചെയ്തിരുന്നു.
ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തണുത്ത പ്രദേശങ്ങളി ഇതു വളരുമെന്ന് സിഎസ്‌ഐആര്‍-ഐഎച്ച്ബിടി ഡയരക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.