കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി
ലെന്‍സിന്റെ ഇന്റേണല്‍ തലത്തില്‍ ഒരു ഗ്രേറ്റിംഗ് ഘടനയുണ്ടെന്ന് ഷവോമി വിശദീകരിച്ചു, അത് പ്രകാശം മനുഷ്യന്റെ കണ്ണിലേക്ക് സുരക്ഷിതമായി റിഫ്രാക്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ് വഴി ഫോട്ടോകള്‍ പകര്‍ത്താനും ടെക്സ്റ്റ് തത്സമയം വിവര്‍ത്തനം ചെയ്യാനും കഴിയുന്നു.
ഷവോമി വീണ്ടും വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യ ജോഡി സ്മാര്‍ട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചു. ആഗോള വിപണികളില്‍ അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രഖ്യാപനം. പുതിയ ഷവോമി ഗ്ലാസുകള്‍ക്ക് മെസേജുകളും നോട്ടിഫിക്കേഷനുകളും പ്രദര്‍ശിപ്പിക്കാനും കോളുകള്‍ ചെയ്യാനും നാവിഗേറ്റ് ചെയ്യാനും ഫോട്ടോകളെടുക്കാനും ടെക്സ്റ്റ് വിവര്‍ത്തനം ചെയ്യാനും കഴിയും.
ഷവോമി സ്മാര്‍ട്ട് ഗ്ലാസുകളില്‍ ഒരു മൈക്രോലെഡ് ഇമേജിംഗ് സാങ്കേതികവിദ്യയുണ്ട്, ഇത് ഒരു സാധാരണ ജോഡി ഗ്ലാസുകള്‍ പോലെയാക്കാന്‍ സഹായിക്കുന്നു. 51 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട് ഗ്ലാസുകളില്‍ 0.13 ഇഞ്ച് മൈക്രോലെഡ് ഡിസ്‌പ്ലേ ഉപയോഗിച്ചിരിക്കുന്നു. മൈക്രോലെഡികള്‍ക്ക് ഉയര്‍ന്ന പിക്‌സല്‍ സാന്ദ്രതയുണ്ട്. കൂടാതെ കൂടുതല്‍ കോംപാക്റ്റ് ഡിസ്‌പ്ലേയും എളുപ്പത്തില്‍ സ്‌ക്രീന്‍ സംയോജനവും അനുവദിക്കുന്നു. ഒരു തരി അരിയുടെ വലിപ്പമുള്ള ഡിസ്‌പ്ലേയില്‍ ഒരു ഡിസ്‌പ്ലേ ചിപ്പ് ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഡിസ്‌പ്ലേ മോണോക്രോം ആണ്. ഇതിന് 2 ദശലക്ഷം നൈറ്റുകളുടെ ഏറ്റവും ഉയര്‍ന്ന തെളിച്ചത്തില്‍ എത്താന്‍ കഴിയും. 'ഒപ്റ്റിക്കല്‍ വേവ് ഗൈഡ് ലെന്‍സിന്റെ മൈക്രോസ്‌കോപ്പിക് ഗ്രേറ്റിംഗ് ഘടനയിലൂടെ മനുഷ്യന്റെ കണ്ണിലേക്ക് പ്രകാശകിരണങ്ങള്‍ കൈമാറാന്‍' ഒപ്റ്റിക്കല്‍ വേവ് ഗൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ചതായും കമ്പനി അവകാശപ്പെടുന്നു.
ലെന്‍സിന്റെ ഇന്റേണല്‍ തലത്തില്‍ ഒരു ഗ്രേറ്റിംഗ് ഘടനയുണ്ടെന്ന് ഷവോമി വിശദീകരിച്ചു, അത് പ്രകാശം മനുഷ്യന്റെ കണ്ണിലേക്ക് സുരക്ഷിതമായി റിഫ്രാക്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ് വഴി ഫോട്ടോകള്‍ പകര്‍ത്താനും ടെക്സ്റ്റ് തത്സമയം വിവര്‍ത്തനം ചെയ്യാനും കഴിയുന്നു. ഇതിനായി ഈ സ്മാര്‍ട്ട് ഗ്ലാസ് 5 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിക്കുന്നു. സ്‌നാപ്പ് കണ്ണടകള്‍ക്കും ഫേസ്ബുക്കിന്റെ റെയ്ബാന്‍ സ്റ്റോറികള്‍ക്കും സമാനമാണ് ഈ ഗ്ലാസുകള്‍. ക്യാമറ ഫോട്ടോ എടുക്കുമ്പോള്‍ അവ ഒരു ഇന്‍ഡിക്കേറ്റര്‍ ലൈറ്റും പ്രകാശിപ്പിക്കുന്നു. സ്മാര്‍ട്ട് ഗ്ലാസുകളിലൂടെ പ്രദര്‍ശിപ്പിക്കുന്ന റോഡുകളും മാപ്പുകളും ഉപയോഗിച്ച് നാവിഗേഷനും ഇത് ഉപയോഗിക്കാം.
കണക്റ്റിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് പിന്തുണ എന്നിവ സ്മാര്‍ട്ട് ഗ്ലാസുകളുടെ സവിശേഷതയാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് ഒരു ടച്ച്പാഡും ഉണ്ട്. സ്മാര്‍ട്ട് ഗ്ലാസുകള്‍ 'സ്മാര്‍ട്ട് ഹോം അലാറങ്ങള്‍, ഓഫീസ് ആപ്പുകളില്‍ നിന്നുള്ള അടിയന്തര വിവരങ്ങള്‍, പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍' എന്നിവ പോലുള്ള പ്രധാന അറിയിപ്പുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂവെന്ന് ഷവോമി പറഞ്ഞു.
സ്മാര്‍ട്ട്‌ഫോണിന്റെ സെക്കന്‍ഡറി ഡിസ്‌പ്ലേയല്ല, ഒരു സ്വതന്ത്ര ഉപകരണമായി സ്മാര്‍ട്ട് ഗ്ലാസുകള്‍ മാറുമെന്നാണ് കരുതുന്നത്. ഈ സ്മാര്‍ട്ട് ഗ്ലാസുകളുടെ വിലയോ അതിന്റെ ലോഞ്ച് തീയതിയോ വെളിപ്പെടുത്തിയിട്ടില്ല. ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഏതൊക്കെ വിപണികളാണ് ലക്ഷ്യമിടുന്നത് എന്നതും പുറത്തു വിട്ടിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona