Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ന് എത്തും; വില ഇങ്ങനെയാകും

കാമോ ഗ്രീന്‍, പസഫിക് പേള്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുക. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. 

Xiaomi 11i HyperCharge launch today: Livestream, price, features

വോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ത്യയില്‍ അവതരിപ്പിച്ചു.  120W ചാര്‍ജിംഗ് പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. ഈ ഫോണിന്‍റെ ഡിസ്പ്ലേ റൈറ്റ് 120 Hz ആണ്. ഓണ്‍ലൈന്‍ ഈവന്‍റിലൂടെയാണ് ഷവോമി തങ്ങളുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ 2022ലെ ആദ്യത്തെ ഫോണ്‍ പുറത്തിറക്കിയത്.

കാമോ ഗ്രീന്‍, പസഫിക് പേള്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുക. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. ചൈനീസ് മാര്‍ക്കറ്റില്‍ ഇറങ്ങിയ ഷവോമി നോട്ട് 11 പ്രോ പ്ലസിന്‍റെ റീബ്രാന്‍റാണ് ഇന്ത്യയില്‍ ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് എത്തുന്നത്. മീഡിയ ടെക് ഡൈമൈന്‍സ്റ്റി 920 എസ്ഒസി ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഈ ചിപ്പില്‍ പുറത്തിറക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. ചൈനീസ് വിപണിയില്‍ വിവോ വി23 ഇതേ ചിപ്പ് ഉപയോഗിച്ച് ഇറങ്ങിയിട്ടുണ്ട്. ഷവോമി കഴിഞ്ഞ വര്‍ഷം ഇതേ തീയതില്‍ ഇറക്കിയ എംഐ 10ഐയുടെ പിന്‍ഗാമിയാണ് ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ്  എന്ന് പറയാം. 6.67 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനുണ്ടാകുക. സെന്‍ട്രല്‍ പഞ്ച് ഹോള്‍ ഡിസ്പ്ലേയായിരിക്കും ഈ ഫോണിന്.

പ്രതീക്ഷിക്കുന്ന വില

ഷവോമി ഇന്ത്യ ബിസിനസ് മേധാവി രഘു റെഡിയുടെ പുതിയ അഭിമുഖം പ്രകാരം, ഇന്ത്യയില്‍ ഷവോമി 11 ഐയ്ക്ക് വില 25,000ത്തിനും 30,000ത്തിനും ഇടയില്‍ ആയിരിക്കും എന്നാണ് പറയുന്നത്. അതേസമയം ചൈനീസ് വിപണിയില്‍ ഇറങ്ങിയ റെഡ്മീ നോട്ട് 11 പ്രോപ്ലസ് ആണ് ഇന്ത്യയില്‍ ഷവോമി 11 ഐ ആയി എത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios