Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ത്യയിലെത്തുന്നു; വില ഇങ്ങനെയാകും
ഷവോമി 11ഐ ഹൈപ്പര്‍ ചാര്‍ജ് 120Hz ഡിസ്പ്ലേയോടെയാണ് എത്തുന്നത്. മീഡിയ ടെക് ഡൈമന്‍സ്റ്റി 920 എസ്ഒസി ചിപ്പാണ് ഇതിനുള്ളത്. ഫുള്‍എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്.
ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് അടുത്താഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ ഈ ഫോണിന് 120W ചാര്‍ജിംഗ് പിന്തുണയുണ്ടാകും എന്ന് ഷവോമി വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്പ്ലേ റൈറ്റ് 120 Hz ആയിരിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ഈ ഫോണിന്‍റെ വില സംബന്ധിച്ച ചില സൂചനകളും സോഷ്യല്‍ മീഡിയയില്‍ ഉടലെടുക്കുന്നുണ്ട്.
ഷവോമി ഇന്ത്യ ബിസിനസ് മേധാവി രഘു റെഡിയുടെ പുതിയ അഭിമുഖം പ്രകാരം, ഇന്ത്യയില്‍ ഷവോമി 11 ഐയ്ക്ക് വില 25,000ത്തിനും 30,000ത്തിനും ഇടയില്‍ ആയിരിക്കും എന്നാണ് പറയുന്നത്. അതേസമയം ചൈനീസ് വിപണിയില്‍ ഇറങ്ങിയ റെഡ്മീ നോട്ട് 11 പ്രോപ്ലസ് ആണ് ഇന്ത്യയില്‍ ഷവോമി 11 ഐ ആയി എത്തുന്നത്.
ചൈനീസ് മാര്‍ക്കറ്റില്‍ ഇതിന്‍റെ ബേസ് മോഡലിന് 1899 യുവാന്‍ അയാതത് (Rs 22,200 രൂപ വിലവരും), ഹൈ എന്‍റ് മോഡലിന് യുവാന്‍ 2,299 (എകദേശം Rs 26,900) വിലവരും. ഇതേ വില നിലവാരത്തില്‍ നിന്നും അല്‍പ്പം ഉയര്‍ന്നായിരിക്കും ഇന്ത്യന്‍ വില.
ഷവോമി 11ഐ ഹൈപ്പര്‍ ചാര്‍ജ് 120Hz ഡിസ്പ്ലേയോടെയാണ് എത്തുന്നത്. മീഡിയ ടെക് ഡൈമന്‍സ്റ്റി 920 എസ്ഒസി ചിപ്പാണ് ഇതിനുള്ളത്. ഫുള്‍എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 15 മിനുട്ടിനുള്ളില്‍ ഫുള്‍ ചാര്‍ജിലേക്ക് ഫോണ്‍ എത്തുന്ന ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത.
കാമോ ഗ്രീന്‍, പസഫിക് പേള്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. ഷവോമി 11ഐ ജനുവരി ആറുമുതലായിരിക്കും ലഭ്യമാകുക എന്നാണ് സൂചന.