Xiaomi 11i 5G : ഷവോമി 11ഐ 5ജി വാങ്ങാം 23,000 രൂപവരെ വിലക്കുറവില്‍; ഓഫര്‍ ഇങ്ങനെയാണ്
ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്‍റെ വില 29,999 രൂപയാണ്. നിവവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയില്‍ ഉണ്ടാകും.
ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം. ഷവോമിയുടെ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണാണ് 11 ഐ 5ജി. ഇതിന്‍റെ അടിസ്ഥാന വിലയില്‍ നിന്നും 23,000 രൂപ കുറവില്‍ ഇത് വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരുങ്ങുന്നത്. ഫ്ലിപ്പ്കാര്‍ട്ടിലെ വിവിധ ഓഫറുകള്‍ സംയോജിപ്പിച്ചാല്‍ ഈ കനത്ത വിലക്കുറവ് നേടാം. കൃത്യമായി ഈ ഓഫറുകള്‍ ഉപയോഗിച്ചാല്‍ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഷവോമി 11ഐ 5ജി സ്വന്തമാക്കാം.
ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്‍റെ വില 29,999 രൂപയാണ്. നിവവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയില്‍ ഉണ്ടാകും. ഇതോടെ വില 24,999 രൂപയായി. കൂടാതെ, ഉപയോക്താക്കൾ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളും EMI ഇടപാടുകളും ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ വരെ ഡിസ്ക്കൌണ്ട് ലഭിക്കും.
ഇതിന് പുറമേ ഈ ഫോണിന് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഉപകരണം വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 17,000 രൂപ വരെ കിഴിവ് ലഭിക്കും. ഞങ്ങളുടെ റിയൽമി 6 പ്രോ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഡീലിൽ 11,800 രൂപയുടെ ആകർഷകമായ കിഴിവ് ലഭിച്ചു.
എന്നിരുന്നാലും, പഴയ സ്‌മാർട്ട്‌ഫോണുകളുടെ വിനിമയ മൂല്യം വ്യത്യസ്ത ഉപകരണങ്ങളിൽ വ്യത്യാസപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ 17,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കും.
മൊത്തം കിഴിവ് 23,000 രൂപയാണ് എല്ലാ ഓഫരും കൃത്യമായി ലഭിച്ചാല്‍ സംഭവിക്കുക. നിങ്ങൾക്ക് അത് ലഭിക്കുകയാണെങ്കിൽ, ഷവോമി 11 ഐ 5ജിയുടെ അന്തിമ വില വെറും 6999 രൂപയായിരിക്കും. സ്‌മാർട്ട്‌ഫോണിന്റെ 8 ജിബി പതിപ്പിനും ഇതേ ഓഫറുകൾ ലഭിക്കും.
6 ജിബി/ 8 ജിബി റാമിനൊപ്പം 128 ജിബി സ്റ്റോറേജിലാണ് ഷവോമി 11 ഐ 5ജി എത്തുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാം. 2400x 1080 പിക്സലുകളുള്ള 16.94 സെന്റീമീറ്റർ/ 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 920 ഒക്ടാ കോർ പ്രൊസസറാണ് ഇതിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 11 ആണ് ഉപകരണത്തിന്റെ ഒഎസ്.
സ്മാർട്ട്‌ഫോണിന് 108 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉണ്ട്. മറുവശത്ത് മുൻ ക്യാമറ 16 എംപി ഷൂട്ടർ ആണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിനൊപ്പം ഉപകരണത്തിന് IP53 റേറ്റിംഗും ലഭിക്കുന്നു. 5160 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഉപയോക്താക്കൾക്ക് 67 വാട്സ് ഫാസ്റ്റ് ചാർജർ ലഭിക്കുന്നു, 13 മിനിറ്റിനുള്ളിൽ ഉപകരണം 0 മുതൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും.